സി.പി.എം പറവൂർ ഏരിയ സമ്മേളനം ഇന്ന് തുടങ്ങും

പറവൂർ: സി.പി.എം പറവൂർ ഏരിയ സമ്മേളനം ബുധനാഴ്ച തുടങ്ങും. വൈകീട്ട് നാലിന് പാല്യത്തുരുത്ത് കെ.യു. ദാസ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പതാക ജാഥ, പാലിയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കൊടിമര ജാഥ, കെ.കെ. ഗോപി സ്മൃതി മണ്ഡപത്തിൽനിന്ന് ബാനർ ജാഥ എന്നിവയോടെയാണ് തുടക്കം. മൂന്നു ജാഥയും ചേന്ദമംഗലം കവലയിൽ സംഗമിച്ച് പൊതുസമ്മേളന വേദിയായ മുനിസിപ്പൽ ഓഫിസിന് എതിർവശത്തെ ഗ്രൗണ്ടിൽ എത്തി പതാക ഉയർത്തും. വൈകീട്ട് അഞ്ചിന് ചരിത്ര ചിത്രപ്രദർശനം സേവ്യർ പുൽപ്പാട് ഉദ്ഘാടനം ചെയ്യും. സിനിമപ്രദർശനവും ഒരുക്കും. വ്യാഴാഴ്ച രാവിലെ 9.30ന് കെ.ആർ. ഗംഗാധരൻ നഗറിൽ (പറവൂർ വ്യാപാരഭവൻ ഹാൾ) പ്രതിനിധി സമ്മേളനം എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഷഫാസ് തിയറ്ററിന് സമീപത്തുനിന്ന് ചുവപ്പുസേന പരേഡും ബഹുജന റാലിയും ആരംഭിക്കും. വൈകീട്ട് ആറിന് കെ.എൻ. നായർ നഗറിൽ പൊതുസമ്മേളനം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ഡിസംബർ രണ്ടിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.