യാത്രക്കാരിയും വനിത മാ​േനജറും വിമാനത്താവളത്തിൽ പൊരിഞ്ഞ അടി

ന്യൂഡൽഹി: യാത്രക്കാരിയും എയർ ഇന്ത്യ ഡ്യൂട്ടി മാനേജറും വിമാനത്താവളത്തിൽ െപാരിഞ്ഞ അടി. ഇന്ദിര ഗാന്ധി അന്താരാഷ്്ട്ര വിമാനത്താവളത്തിൽ വൈകിയെത്തിയതിനെതുടർന്ന് ബോർഡിങ് നിരസിച്ചപ്പോഴാണ് അഹ്മദാബാദ് സ്വദേശിനി ക്രുദ്ധയായി വനിത മാേനജർക്കുനേരെ തിരിഞ്ഞത്. വൈകിയതുമൂലം ചെക്ക്-ഇൻ ചെയ്യാനാകില്ലെന്ന് ജീവനക്കാർ യാത്രക്കാരിയെ അറിയിച്ചു. ഇതേതുടർന്ന് രോഷാകുലയായ ഇവരെ ഡ്യൂട്ടി മാനേജർക്കരികിേലക്ക് കൊണ്ടുപോയി. തർക്കം മൂത്ത് യാത്രക്കാരി മാനേജറുടെ മുഖത്തടിച്ചപ്പോൾ മാനേജർ തിരിച്ചടിച്ചതായി വിമാനത്താവളം ഡി.സി.പി സഞ്ജയ് ഭാട്ടിയ പറഞ്ഞു. പൊലീസ് എത്തിയാണ് ഇരുവരെയും ശാന്തരാക്കിയത്. തുടർന്ന് പരസ്പരം ഖേദം പ്രകടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.