സിനിമ മേഖലയിൽ സമഗ്ര നിയമം വേണം ^കെ.പി. രാജേന്ദ്രൻ

സിനിമ മേഖലയിൽ സമഗ്ര നിയമം വേണം -കെ.പി. രാജേന്ദ്രൻ കൊച്ചി: വലുപ്പ ചെറുപ്പമില്ലാതെ തൊഴിലി​െൻറ മഹത്വം അനുഭവിക്കാനും സുരക്ഷിതമായി തൊഴിലെടുക്കാനും സഹായിക്കുന്ന സമഗ്രവും ശക്തവുമായ നിയമം സിനിമ മേഖലയിൽ വേണമെന്ന് എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. അച്യുത മേനോൻ ഹാളിൽ ഒാൾ കേരള മാക്ട ഫെഡറേഷൻ ഫൈറ്റേഴ്സ് യൂനിയൻ കേരള ഘടകം സംഗമവും സിനിമയിലെ വനിത പ്രവർത്തകരുടെ സുരക്ഷക്കായി സജ്ജരാക്കിയ പെൺപോരാളികളുടെ പ്രവർത്തനത്തി​െൻറ ആരംഭവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാക്ട ഫെഡറേഷൻ ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. ക്രിമിനലുകളെ കുത്തിനിറച്ച സംഘടനയാണ് ഫെഫ്കയെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംഘടനയിലെ അംഗമായ ദിലീപ് പ്രതിയായപ്പോൾ ദിലീപിനെതിരെ ഒരക്ഷരം പോലും മിണ്ടാത്ത ഫെഫ്ക നപുംസകങ്ങളുടെ സ്വഭാവമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.െഎ.ടി.യുസി ജില്ല സെക്രട്ടറി കെ.എൻ. ഗോപി, ജില്ല വൈസ് പ്രസിഡൻറ് ജോൺ ലൂക്കോസ്, ബാബു കടമക്കുടി എന്നിവർ സംസാരിച്ചു. മാക്ട ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് അജ്മൽ ശ്രീകണ്ഠാപുരം സ്വാഗതവും ഫൈറ്റേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് ശങ്കർ ആത്മൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.