റെസിഡൻറ്സ് അസോസിയേഷൻ പരാതികൾ സമയബന്ധിതമായി തീർപ്പാക്കാൻ ധാരണ

ആലുവ: പൊലീസ് റൂറൽ ജില്ലയിലെ റെസിഡൻറ്സ് അസോസിയേഷൻ പരാതികൾ സമയബന്ധിതമായി തീർപ്പാക്കാൻ ധാരണ. റൂറൽ ജില്ല പൊലീസ് ആസ്‌ഥാനത്ത് റെസിഡൻറ്സ് അസോസിയേഷൻ അപെക്സ് കമ്മിറ്റി യോഗമാണ് ധാരണയിലെത്തിയത്. ഇതി​െൻറ അടിസ്ഥാനത്തിൽ പൊലീസ് സ്‌റ്റേഷനുകൾക്ക് കീഴിലെ റെസിഡൻറ്സ് അസോസിയേഷൻ യോഗം എല്ലാ മാസവും നടത്തും. പൊലീസ് -പൊതുജന ബന്ധം മെച്ചപ്പെടുത്തൽ, പൊലീസ് സേവനം കാര്യക്ഷമമാക്കൽ, റെസിഡൻറ്സ് അസോസിയേഷനുകളുമായി യോജിച്ച് ചെയ്യേണ്ട പദ്ധതികൾ തുടങ്ങിയവ ചർച്ച ചെയ്തു. കുറ്റകൃത്യം കുറക്കാനും ഗതാഗത പരിഷ്കാരത്തിലെ പോരായ്മ പരിഹരിക്കാനും വേണ്ട നിർേദശങ്ങൾ പൊലീസ് പരിഗണിക്കും. ജില്ല പൊലീസ് മേധാവി എ.വി. ജോർജ് അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി (അഡ്മിനിസ്ട്രേഷൻ) എർ.ആർ. ജയരാജ്, ആലുവ ഡിവൈ.എസ്.പി കെ.ബി. പ്രഫുല്ല ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭരണഘടനാദിനത്തോടനുബന്ധിച്ച് ഭരണഘടനയുടെ ആമുഖ പ്രതിജ്ഞയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.