നിരാഹാരസമരത്തിന് പിന്തുണയുമായി സംഘടനകൾ

ആലങ്ങാട്: സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനുമുന്നിൽ കുടിൽ കെട്ടി മരണംവരെ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്ന കുടുംബങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് മാഞ്ഞാലി പ്രദേശവാസികളും വിവിധ -രാഷ്ട്രീയ സാമൂഹിക സംഘടനകളും രംഗത്തെത്തി. മാഞ്ഞാലി വ്യാകുലമാത പള്ളി അധികാരികൾക്കെതിരെയാണ് പ്രതിഷേധ സമരം നടക്കുന്നത്. മാഞ്ഞാലിയിൽ യോഗം ചേർന്ന് സമരസഹായ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ദേശീയപാത സംരക്ഷണസമിതി ജനറൽ കൺവീനർ ഹാഷിം ചേന്ദാമ്പിള്ളി അധ്യക്ഷതവഹിച്ചു. 1994-ൽ വഴിക്കുവേണ്ടി എന്ന പേരിൽ പഴയ ചന്തപുറമ്പോക്ക് ഭൂമിയിലെ 62 സ​െൻറ് സ്ഥലം പള്ളി അധികാരികൾ പതിച്ചുവാങ്ങുകയായിരുന്നു. അന്ന് അതിനെതിരെ ശക്തമായ ജനവികാരവും ഉയർന്നിരുന്നു. തുടർന്ന് പഞ്ചായത്ത് കമ്മിറ്റി ചേർന്ന് വിയോജിപ്പ് പ്രമേയവും പാസാക്കിയിട്ടുള്ളതാണ്. എന്നാൽ, അത് പരിഗണിക്കാതെയാണ് അവിടെ ആകെയുള്ള 74 സ​െൻറിൽ 62 സ​െൻറ് സ്ഥലം അന്നത്തെ സംസ്ഥാന സർക്കാർ കർശന വ്യവസ്ഥകളോടെ പള്ളിക്ക് നൽകിയത്. ആ ഭൂമിയിൽ പട്ടയവ്യവസ്ഥകൾ അട്ടിമറിച്ച് നിർമാണപ്രവർത്തി നടത്തിയും നാട്ടുകാരുടെ വഴി അടച്ചുകെട്ടിയും ലക്ഷക്കണക്കിന് രൂപയുടെ മണ്ണ് കുഴിച്ചുവിറ്റും പള്ളി നിയമവിരുദ്ധമായാണ് മുന്നേറുന്നതെന്നതിനാൽ സ്ഥലം സർക്കാർ തിരിച്ചെടുക്കണമെന്നും സമര സഹായസമിതി ആവശ്യപ്പെട്ടു. യോഗത്തിൽ ജസ്റ്റിൻ ഇലഞ്ഞിക്കൽ(ദേശീയപാത സംരക്ഷണസമിതി), കെ.പി. സാൽവിൻ (എസ്.യു.സി.ഐ (സി), ജ്യോതിവാസ് പറവൂർ (വെൽഫയർ പാർട്ടി), ഏലൂർ ഗോപിനാഥ് (ബി.ജെ.പി), സിൽവി സുനിൽ (പൊതുപ്രവർത്തക), എ. ബ്രഹ്മകുമാർ, ജബ്ബാർ മേത്തർ (ജനകീയ പ്രതിരോധസമിതി), എം.കെ. ജമാലുദ്ദീൻ (ജമാഅത്തെ ഇസ്ലാമി), എൻ.എ. ഷഫീഖ് (സോളിഡാരിറ്റി), വി.എം. ഉമ്മർ (ജമാഅത്തെ ഇസ്ലാമി), പി.എച്ച്. ഷാജി (വിങ്സ് ചാപ്റ്റർ), എ.എം. ഹുസൈൻ (വെൽഫെയർ പാർട്ടി കളമശ്ശേരി മണ്ഡലം പ്രസിഡൻറ്), എ.ബി. ഫൈസൽ, പി.എച്ച്. ഷാമോൻ (കൺവീനർ, സഞ്ചാര സ്വാതന്ത്രസമര സമിതി), പി.കെ. ഉദയകുമാർ (ചെയർമാൻ, സഞ്ചാര സ്വാതന്ത്രസമര സമിതി) എന്നിവർ സംസാരിച്ചു. സമരസഹായ സമിതി ഭാരവാഹികൾ: സി.ആർ. നീലകണ്ഠൻ (ചെയർ) ജസ്റ്റിൻ ഇലഞ്ഞിക്കൽ (ജന. കൺ). നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇൗ മാസം 28ന് സമരസഹായ സമിതി കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.