സംഗീതപരിപാടി

പെരുമ്പാവൂർ: വളയൻചിറങ്ങര സുവർണ തിയേറ്റഴ്സി​െൻറ ആഭിമുഖ്യത്തിൽ എല്ലാ സംഗീതസരണികളും ഉൾപ്പെടുന്ന പരിപാടി 'പാടൽ' ഞായറാഴ്ച വൈകീട്ട് അഞ്ചിന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. വി.എൻ. കേശവപിള്ള സ്മാരക വായനശാല അങ്കണത്തിലെ പരിപാടിയിൽ ഗായകനും എഴുത്തുകാരനുമായ വി.ടി. മുരളി, റേഡിയോ നാടക സംവിധായകൻ കെ.വി. ശരത് ചന്ദ്രൻ, ആകാശവാണി മുൻ സ്േറ്റഷൻ ഡയറക്ടറും സംഗീതജ്ഞനുമായ എം.എൻ. രാജീവ്, കവി ജയകുമാർ ചെങ്ങമനാട് എന്നിവർ സംസാരിക്കും. ഉദ്ഘാടനശേഷം വിദ്യാധരൻ മാസ്റ്റർ നയിക്കുന്ന പ്രമുഖ സ്മ്യൂൾ ഗായകരുടെ സംഗമവുമുണ്ടായിരിക്കും. നവീകരിച്ച കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്തിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തി​െൻറ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് മൂന്നിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. വി.പി. സജീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. നവീകരിച്ച മെഡിക്കൽ ലാബി​െൻറ ഉദ്ഘാടനം ഇന്നസ​െൻറ് എം.പി നിർവഹിക്കും. മുൻ മന്ത്രി ടി.എച്ച്. മുസ്തഫ മുഖ്യാതിഥിയാകും. ആശുപത്രി വികസനത്തിന് സർക്കാർ അനുവദിച്ച 14 ലക്ഷവും പഞ്ചായത്ത് ഫണ്ടും ചേർത്തായിരുന്നു വികസനപ്രവർത്തനം. പഞ്ചായത്തിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളായ എ.വി.ടി നാച്വറൽ പ്രോഡക്ട്, എ.വി.ടി മെക്കോർബ് ഗോൾഡൻ വാലി, നെസ്റ്റ് ഗ്രൂപ്, സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ, അലിവ് സഹായസംഘം എന്നിവരും ആശുപത്രി വികസനത്തിൽ പങ്കാളികളായി. ബഹുജന പങ്കാളിത്തത്തോടെ ആശുപത്രിയുടെ ബാക്കി നവീകരണം സാധ്യമാക്കാനാണ് പഞ്ചായത്ത് ഭരണസമിതി ലക്ഷ്യമിടുന്നത്. ആധുനിക സൗകര്യം ഒരുക്കി മൂന്നു വർഷത്തിനകം ജനസൗഹൃദ ആതുര കേന്ദ്രമാക്കി മാറ്റുമെന്ന്് പഞ്ചായത്ത് പ്രസിഡൻറ് വിജി സണ്ണി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.