നടക്കാവ്​^പിറവം റോഡിലെ കുഴികൾ അടച്ചു

നടക്കാവ്-പിറവം റോഡിലെ കുഴികൾ അടച്ചു പിറവം: ഗതാഗതത്തിരക്കുള്ള പിറവം-നടക്കാവ് റോഡിൽ അപകടകരമായി രൂപപ്പെട്ടിരുന്ന കുഴികൾ അടച്ചു. പാഴൂർ-പുതുക്കുളം കുടിവെള്ള പൈപ്പ് കടന്നുപോകുന്നതിനാൽ അമ്പലപ്പടി മുതൽ പേപ്പതി വരെ റോഡ് തകരുകയാണ്. പൈപ്പിലുണ്ടാകുന്ന തുടർച്ചയായ ചോർച്ചകൾ ഗതാഗതത്തിനും റോഡി​െൻറ ആയുസ്സിനും കടുത്ത ഭീഷണിയാണ്. മാമലക്കവല കുടിലിൽ വളവിൽ ഭാഗത്ത് ഗതാഗതം ദുഷ്കരമായ വലിയ കുഴികൾ പൊതുമരാമത്ത് അധികൃതർ അടക്കാത്തതിനാൽ നഗരസഭ കൗൺസിലർ ബെന്നി വി. വർഗീസി​െൻറ നേതൃത്വത്തിൽ നാട്ടുകാർ താൽക്കാലികമായി അടക്കുകയായിരുന്നു. പൗലോസ് കളരിക്കൽ, ധനുസ്സ് ദേവദാസ്, വി.സി. ബാബു, ഹരീഷ് പുഴമംഗലത്ത് എന്നിവർ നേതൃത്വം നൽകി. പാഴൂർ-പേപ്പതി റീച്ചിലെ കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റാൻ 47 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അടക്കമുള്ള നിവേദനം മന്ത്രി മാത്യു ടി. തോമസിന് നൽകുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.