വചന സർഗപ്രതിഭ പുരസ്​കാരം ഫാ. ജസ്​റ്റിൻ കൈപ്രമ്പാടന്

കൊച്ചി: കെ.സി.ബി.സി ബൈബിൾ കമീഷനുകീഴിെല കേരള കാത്തലിക് ബൈബിൾ സൊസൈറ്റി ഏർപ്പെടുത്തിയ മാർ ജോർജ് പുന്നക്കോട്ടിൽ . 'കുഞ്ഞുമാലാഖയുടെ ബൈബിൾ കഥകൾ' ബാലസാഹിത്യ കൃതിക്കാണ് 25,000 രൂപ അടങ്ങുന്ന പുരസ്കാരം. ബൈബിളി​െൻറ വിവിധ മേഖലകളിലെ സർഗാത്മക സംഭാവനകളെ േപ്രാത്സാഹിപ്പിക്കാനാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. മദർ തെരേസ, ജോൺപോൾ പാപ്പ, ബൈബിൾ സചിത്രകഥ തുടങ്ങിയ കൃതികളുടെ കർത്താവാണ് ഫാ. കൈപ്രമ്പാടൻ. തൃക്കാക്കര ഗുരുകുലം സെമിനാരിയുടെ വൈസ് റെക്ടറാണ്. പുരസ്കാരം ഞായറാഴ്ച പി.ഒ.സിയിൽ നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് ബൈബിൾ കമീഷൻ സെക്രട്ടറി ഫാ. ജോൺസൺ പുതുശ്ശേരി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.