നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: കുറ്റപത്രം പരിശോധന പൂർത്തിയായില്ല

അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിശോധന വെള്ളിയാഴ്ചയും പൂർത്തിയായില്ല. 1452 പേജുള്ള കുറ്റപത്രത്തിൽ പകുതിയോളമാണ് പരിശോധിക്കാനായത്. പൾസർ സുനിയെ ഒന്നാം പ്രതിയും ദിലീപിനെ എട്ടാം പ്രതിയായും ഉൾപ്പെടുത്തിയ കുറ്റപത്രത്തിൽ മൊത്തം 12 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ബുധനാഴ്ചയാണ് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സി.െഎ ബൈജു പൗലോസ് മജിസ്ട്രേറ്റ് ലീന റിയാസ് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. തിങ്കളാഴ്ചയോടെ പരിശോധന പൂർത്തിയാക്കി കുറ്റപത്രം സ്വീകരിക്കുമെന്നാണ് അറിയുന്നത്. കുറ്റപത്രം സ്വീകരിച്ചുകഴിഞ്ഞാൽ പ്രതികൾക്ക് പകർപ്പുകൾ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.