മാർപാപ്പയെ ഇന്ത്യയിലേക്ക്​ ക്ഷണിക്കാൻ പ്രധാനമന്ത്രിക്ക്​ 1000 ഇ^മെയിൽ

മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ പ്രധാനമന്ത്രിക്ക് 1000 ഇ-മെയിൽ കൊച്ചി: ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യ സന്ദർശനത്തിന് ഒൗദ്യോഗികമായി ക്ഷണിക്കണമെന്നാവശ്യപ്പെട്ട് നാഷനലിസ്റ്റ് കേരള കോൺഗ്രസ് 14 ജില്ല ആസ്ഥാനങ്ങളിൽനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 1000 ഇ-മെയിൽ സന്ദേശങ്ങൾ അയക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് നിർവഹിച്ചു. 2015ൽ ശ്രീലങ്ക സന്ദർശിച്ച മാർപാപ്പ 2017 ഡിസംബർ ആദ്യവാരം ഇന്ത്യയുടെ അയൽ രാജ്യമായ മ്യാൻമറും ബംഗ്ലാദേശും സന്ദർശിക്കാനിരിേക്ക ഇന്ത്യയിൽ കൂടി സന്ദർശനം നടത്തുന്നത് ലോകരാജ്യങ്ങൾക്ക് മതസൗഹാർദത്തി​െൻറ ഒരു വലിയ സന്ദേശം നൽകുന്നതിന് ഇടയാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ എൻ.എൻ. ഷാജി, ബിജി മണ്ഡപം, കെ.ജി. വിജയകുമാർ നായർ, ജില്ല പ്രസിഡൻറ് കെന്നഡി കരിമ്പിൻകാലായിൽ, ഡോ. ജോർജ് എബ്രഹാം താളനാനി, സുധീഷ് നായർ, എം.ജെ. മാത്യു, തോമസ് സഖറിയ, കെ.ജെ. ടോമി, സന്തോഷ് മാത്യു, അയ്യൂബ് മേലേടത്ത്, ഉഷ ജയകുമാർ, അനീഷ് ഇരട്ടയാനി, ഗീത ബാലചന്ദ്രൻ, പി.എൻ. ഗോപിനാഥൻ നായർ, ജോയി എളമക്കര, േജാണി ജോർജ് വള്ളിക്കോട്, സി. കരുണാകരൻ നായർ, പി.എസ്.സി നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.