തിരുമല ദേവസ്വത്തിൽ പുഷ്പക വിമാന രഥ പൂജ

പടം മട്ടാഞ്ചേരി: കൊച്ചി തിരുമല ദേവസ്വത്തിലെ രഥോത്സവത്തി​െൻറ ഭാഗമായി പുഷ്പകവിമാന രഥപൂജ നടന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ആചാര്യ മങ്കേഷ് ഭട്ട്, തന്ത്രി പ്രേംകുമാർ വാധ്യാർ എന്നിവരുടെ കാർമികത്വത്തിലായിരുന്നു കർമങ്ങൾ നടന്നത്. നൂറുകണക്കിന് ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ശനിയാഴ്ച ആറാട്ട് മഹോത്സവത്തോടെ എട്ടുദിവസം നീണ്ട രഥോത്സവം സമാപിക്കും. കൊച്ചി നേവല്‍ബേസിലെ ശുചീകരണ തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു മട്ടാഞ്ചേരി: കൊച്ചി നേവല്‍ബേസില്‍ വിവിധ കരാറുകാരുടെ കീഴില്‍ ശുചീകരണജോലി ചെയ്യുന്നവരുടെ വേതനവും സേവനവ്യവസ്ഥകളും പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ അനിശ്ചിതകാലസമരം ആരംഭിച്ചു. നിലവിലെ കരാറി​െൻറ കാലാവധി കഴിഞ്ഞ വര്‍ഷം േമയില്‍ അവസാനിച്ചതാണ്. പുതിയ കരാറിനുള്ള അപേക്ഷ നല്‍കി ഒരു വര്‍ഷം പിന്നിട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരം. ഡെപ്യൂട്ടി ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ നിരവധി തവണ ചര്‍ച്ച നടന്നെങ്കിലും കരാറുകാരുടെ പിടിവാശിമൂലം നടക്കാതെ പോകുകയായിരുെന്നന്ന് തൊഴിലാളികൾ പറഞ്ഞു. ഇതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ മിനിമം വേതനം പാസാക്കിയിട്ടുപോലും അത് നല്‍കാന്‍ കരാറുകാര്‍ തയാറായിെല്ലന്ന് സമരക്കാര്‍ ആരോപിച്ചു. പുതിയ കരാറുകളില്‍പോലും 350 രൂപയാണെത്ര കൂലി നല്‍കുന്നത്. തൊഴിലാളികളുടെ പ്രൊവിഡൻറ് ഫണ്ടി​െൻറ ഭാഗമായി കൂലിയില്‍ നിന്ന് പിടിക്കുന്ന തുകയും തൊഴിലുടമയുടെ വിഹിതവും അടക്കുന്നിെല്ലന്നും തൊഴിലാളികള്‍ പറയുന്നു. ഇത് ചോദ്യം ചെയ്യുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും മാറ്റിനിര്‍ത്തുകയോ പിരിച്ചുവിടുകയോ ചെയ്യുന്ന സാഹചര്യമാണെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. തൊഴിലാളികള്‍ക്ക് വേജ് സ്ലിപ് നല്‍കണമെന്ന വ്യവസ്ഥയും ലംഘിക്കുകയാണ്. ഇതില്‍ ഇടപെടേണ്ട നാവികസേനയിലെ ഉദ്യോഗസ്ഥര്‍ കരാറുകാര്‍ക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് പോകുന്നതെന്നും ഇതി​െൻറ ഭാഗമായി അനിശ്ചിതകാല നിരാഹാരം ആരംഭിച്ചതായും സതേണ്‍ നേവല്‍ കമാന്‍ഡ് കോണ്‍ട്രാക്ടേഴ്സ് വര്‍ക്കേഴ്സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി സി.ഡി. നന്ദകുമാര്‍ പറഞ്ഞു. വേമ്പനാട് ഗേറ്റിന് മുന്നില്‍ ആരംഭിച്ച നിരാഹാരസമരം സി.ഡി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍. വിപിന്‍രാജ്, കെ.ജെ. ഷൈല, എം.എം. നവാസ്, മെല്‍ബ ബോസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.