നാവികസേനയുടെ പാർപ്പിട സമുച്ചയത്തിന്​ മുന്നിൽ ബഹളം

പള്ളുരുത്തി: ഐ.എൻ.ടി.യു.സി യൂനിയനിലെ കെ.പി. ഹരിദാസ് വിഭാഗവും ഇബ്രാഹീം കുട്ടി വിഭാഗവും തമ്മിെല തർക്കം ബഹളത്തിൽ കലാശിച്ചു. നാവികസേനയുടെ മുണ്ടംവേലിയിലെ പാർപ്പിട സമുച്ചയമായ മഹാവീർ എൻക്ലേവിനകത്തെ നിർമാണജോലികൾ സംബന്ധിച്ച തർക്കമാണ് ബഹളത്തിൽ കലാശിച്ചത്. ഇവിടെ നിർമാണജോലികൾ ചെയ്തുവരുന്നത് സി.ഐ.ടി.യുവും ഐ.എൻ.ടി.യു.സിയിലെ ഹരിദാസ് വിഭാഗം തൊഴിലാളികളുമാണ്. തങ്ങൾക്ക് തൊഴിൽ വേണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹീം കുട്ടി വിഭാഗം ഹരിദാസ് വിഭാഗത്തിലെ തൊഴിലാളികൾ ജോലിക്കു കയറുന്നത് തടഞ്ഞു. ഇതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് തോപ്പുംപടി സബ് ഇൻസ്പെക്ടർ സി. ബിനുവി​െൻറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് പ്രശ്നം ശാന്തമാക്കിയത്. മഹാവീർ എൻക്ലേവി​െൻറ ഗേറ്റിന് മുന്നിൽതന്നെ നടന്ന ബഹളം മൂലം നൂറുകണക്കിന് നാവിക കുടുംബങ്ങൾ താമസിക്കുന്ന സമുച്ചയത്തിൽനിന്ന് സ്ത്രീകൾ അടക്കമുള്ളവർക്ക് ഏറെനേരം പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ പൊലീസിനെ അറിയിച്ചു. ഐ.എൻ.ടി.യു.സി യൂനിയൻകാർക്ക് തർക്കം മൂലം ജോലിക്ക് കയറാൻ കഴിഞ്ഞില്ലെങ്കിലും സി.ഐ.ടി.യു തൊഴിലാളികൾ ജോലിക്ക് കയറി. സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ചർച്ചക്ക് ക്ഷണിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. അർജുനൻ മാസ്റ്റർക്ക് ഷെഫീഖ് അമരാവതി സ്മാരക പുരസ്കാരം സമർപ്പിച്ചു മട്ടാഞ്ചേരി: പത്രപ്രവർത്തകനായിരുന്ന ഷെഫീഖ് അമരാവതിയുടെ സ്മരണയിൽ മ്യൂസിക്കൽ ഫാൻസ് കൊച്ചി ഏർപ്പെടുത്തിയ പുരസ്കാരം സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്റർക്ക് പ്രഫ. കെ.വി. തോമസ് എം.പി സമ്മാനിച്ചു. പ്രസിഡൻറ് ടി.കെ. ഷബീബ് അധ്യക്ഷത വഹിച്ചു. കെ.ബി. നവാസ്, എൻ.കെ.എ. ലത്തീഫ്, നാസർ ലത്തീഫ് എന്നിവർ സംസാരിച്ചു. അർജുനൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. തുടർന്നു നടത്തിയ സംഗീത പരിപാടിയിൽ കൊച്ചിൻ ആസാദ്, അഷ്റഫ് കൊച്ചി, ചിത്ര അരുൺ, പ്രകാശ് ബാബു, ജീവൻ, ആകാശ്, ഗൗരി സുനിൽ, നബീല ഹക്കീം എന്നിവർ ഗാനങ്ങൾ ആലപിച്ചു. അസോസിയേഷ​െൻറ 10ാമത് സംഗീത പരിപാടിയാണ് വെള്ളിയാഴ്ച അരങ്ങേറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.