അബ്​ദു വധം: ജാമ്യാപേക്ഷ തള്ളി

കൊച്ചി: കൊടുങ്ങല്ലൂർ എറിയാട് മാനങ്കേരി അബ്ദു വധക്കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. ഒന്നാം പ്രതി െകാടുങ്ങല്ലൂർ എടവിലങ്ങ് കുൈഞ്ഞനി പടിയത്ത് മണപ്പാട്ടിൽ വീട്ടിൽ പി.എ. മുഹമ്മദ് (50), രണ്ടാം പ്രതി എടവിലങ്ങ് കുഞ്ഞൈനി പുന്നിലത്ത് വീട്ടിൽ പി.കെ. അബ്ദുൽ കരീം (47) എന്നിവർ നൽകിയ ജാമ്യാപേക്ഷയാണ് തള്ളിയത്. ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന സി.ബി.െഎ വാദം കണക്കിലെടുത്താണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.