ചെറുകിട കരാറുകാരുടെ സമരം; നിർമാണ സ്​തംഭനാവസ്ഥ തുടരുന്നു

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിർമാണ പ്രവർത്തനങ്ങളിൽ സ്തംഭനാവസ്ഥ തുടരുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചെറുകിട കരാറുകാർ തുടരുന്ന നിസ്സഹകരണമാണ് ജോലികൾ മുടങ്ങാൻ ഇടയാക്കിയത്. ക്വാറി ഉൽപന്നങ്ങളുടെ വൻ വിലവർധനയാണ് കരാറുകാരെ പ്രധാനമായും പ്രതിസന്ധിയിലാക്കിയത്. ഇതുകൂടാതെ ജി.എസ്.ടി മൂലം ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാനുള്ള നടപടിയും സർക്കാറിൽനിന്ന് പ്രതീക്ഷിക്കുന്നു. ഇതിനകം പലതവണ ചർച്ചകൾ നടന്നെങ്കിലും പരിഹാരത്തിന് വഴി തെളിഞ്ഞിട്ടില്ല. എത്രയും വേഗം പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങളെല്ലാം അവതാളത്തിലാകും. ജോലികൾ പൂർത്തിയാക്കി എന്ന് വരുത്തിത്തീർക്കാൻ അവസാന നിമിഷം തിരക്കുകൂട്ടി നടത്തുന്ന പ്രവർത്തനങ്ങൾ പാഴ്വേലയാകും. റോഡ് നിർമാണം നടത്താൻ ഏറ്റവും അനുകൂല കാലാവസ്ഥയാണ് ഇപ്പോൾ. ഇത് കഴിഞ്ഞ് വേനൽ കടുക്കുേമ്പാൾ അത് നിർമാണപ്രവർത്തനങ്ങളെ ബാധിക്കും. അതും കഴിഞ്ഞ് കാലവർഷം തുടങ്ങിയാൽ ജോലികൾ ചെയ്യാനാകാത്ത സ്ഥിതിയുമുണ്ടാകും. പൊതുമരാമത്ത് കരാറുകാരുടേതിൽനിന്ന് വളരെ കുറഞ്ഞ നിരക്കാണ് എൽ.എസ്.ജി.ഡി കരാറുകാരുടേത്. എന്നാൽ, ഗുണനിലവാരത്തി​െൻറ കാര്യത്തിൽ കുറവുണ്ടാകാനും പാടില്ല. ഇൗ സാഹചര്യങ്ങളോടൊപ്പമാണ് ജി.എസ്.ടി വന്നശേഷം ക്വാറി ഉൽപന്നങ്ങളുടെ വിലയിലുണ്ടായ വലിയ തോതിലെ വർധന. 50 ശതമാനം വരെ പല ഉൽപന്നങ്ങൾക്കും വില കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ ആയിരത്തിലേറെ ചെറുകിട ക്വാറികളൊക്കെ ലൈസൻസ് പുതുക്കാതെ അടഞ്ഞുകിടക്കുകയാണ്. ഇൗ സാഹചര്യത്തിൽ കാര്യങ്ങളെല്ലാം തിരുമാനിക്കുന്നത് വൻകിട ക്വാറി മാഫിയയാണ്. ഇവരെ നിയന്ത്രിക്കാൻ സർക്കാറി​െൻറ ഭാഗത്തുനിന്ന് നടപടിയില്ല. വലിയ വില കൊടുത്താൽപോലും ചെറുകിട കരാറുകാർക്ക് യഥാസമയം ഉൽപന്നങ്ങൾ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ടിപ്പർ ലോറി ഒാടുന്നതിനുള്ള നിയന്ത്രണംമൂലം വിദൂര സ്ഥലങ്ങളിൽനിന്ന് യഥാസമയം ഉൽപന്നങ്ങൾ എത്തിക്കാനും കഴിയാതെ വരുന്നു. ഇതിനെല്ലാമുപരി ചെയ്തുതീർത്ത ജോലികളുടെ ബിൽ തുക ഏറെ കാലമായി ലഭിക്കാത്തതും ചെറുകിട കരാറുകാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൊച്ചി കോർപറേഷനിൽ മാത്രം 70 കോടി രൂപയാണ് കരാറുകാർക്ക് ലഭിക്കാനുള്ളത്. ഇതിൽ 16 കോടി രൂപ അടിയന്തരമായി അനുവദിക്കാമെന്ന ഉറപ്പ് മൂന്നുമാസമായിട്ടും പാലിക്കാത്തതിനെ തുടർന്ന് കരാറുകാർ കോർപറേഷന് മുന്നിൽ ആരംഭിച്ച നിൽപ് സമരം തുടരുകയാണ്. കരാറുകാരുടെ സമരം മൂലമുള്ള പ്രതിസന്ധി പരിഹരിക്കാൻ, നിർത്തലാക്കിയ ഉപഭോക്തൃ സമിതികൾ തിരിച്ചുകൊണ്ടുവരാനാണ് സർക്കാർ ശ്രമം. വലിയ അഴിമതിക്ക് അവസരമൊരുക്കുന്നതിനാലാണ് ഇൗ സംവിധാനം ഉപേക്ഷിച്ചത്. ഇതുകൂടാതെ, സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കൊണ്ട് ജോലികൾ ചെയ്യിക്കാനും ശ്രമിക്കുന്നുണ്ട്. മുമ്പ് ഇവരെക്കൊണ്ട് ജോലി ചെയ്യിച്ചപ്പോഴൊക്കെ ഉയർന്ന നിരക്കാണ് നൽകിയിരുന്നതെന്തും എന്തുകൊണ്ട് ചെറുകിട കരാറുകാർക്ക് ഇൗ നിലയിലെ നിരക്ക് നൽകാൻ സർക്കാർ തയാറാകുന്നില്ലെന്നും എൽ.എസ്.ജി.ഡി കോൺട്രാക്റ്റേഴ്സ് കോഒാഡിനേഷൻ കമ്മിറ്റി കൺവീനർ കെ.ഡി. ജോർജ് ചോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.