ഓർത്തഡോക്സ് വിഭാഗം കാട്ടിയത് മനുഷ്യാവകാശ ലംഘനം ^യാക്കോബായ സഭ

ഓർത്തഡോക്സ് വിഭാഗം കാട്ടിയത് മനുഷ്യാവകാശ ലംഘനം -യാക്കോബായ സഭ കായംകുളം: മൃതദേഹം സംസ്കരിക്കുന്നതിൽ ഓർത്തഡോക്സ് വിഭാഗം കാട്ടിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് യാക്കോബായ സഭ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോർ തേവോദോസിയോസ്. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ വിധി സമ്പാദിച്ചത്. 1934ലെ ഭരണഘടന രജിസ്റ്റർ ചെയ്തിട്ടുള്ളതല്ല. 40 വർഷത്തിലേറെയായി നിലനിൽക്കുന്ന സ്റ്റാറ്റസ്കോ അംഗീകരിക്കാത്തത് ന്യായമല്ല. മറുഭാഗത്തി​െൻറ വിശ്വാസം അംഗീകരിച്ചാൽ മാത്രമേ മൃതദേഹം സംസ്കരിക്കൂ എന്ന വാദം അംഗീകരിക്കാനാവില്ല. അതേസമയം സുപ്രീംകോടതിയുടെ 2017 ജൂലൈയിലെ ഉത്തരവ് പ്രകാരം മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങളുടെ ശവസംസ്കാര ശുശ്രൂഷയേ അനുബന്ധ സെമിത്തേരിയിൽ നടത്താനാകൂവെന്ന് ഓർത്തഡോക്സ് കത്തീഡ്രൽ വികാരിയും പള്ളി ഭാരവാഹികളും പറഞ്ഞു. ഹൈകോടതി ഉത്തരവ് പാലിച്ചാണ് യാക്കോബായ ഇടവകാംഗത്തി​െൻറ സംസ്കാരത്തിന് അനുമതി നൽകിയത്. വിധിയിൽ വ്യക്തത വരുത്താൻ കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.