കേന്ദ്ര ഹജ്ജ് നയത്തിലെ അപാകതകൾ പരിഹരിക്കണം

ആലങ്ങാട്: കേന്ദ്ര ഹജ്ജ് നയത്തിലെ അപാകതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നീറിക്കോട് മുസ്ലിം ജമാഅത്ത് പൊതുയോഗം ആവശ്യപ്പെട്ടു. തുടർച്ചയായി നാല് തവണ അപേക്ഷിച്ചവർ സ്വാഭാവികമായും അഞ്ചാം തവണ സംവരണ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, പുതിയ നയം വന്നതോടെ വർഷങ്ങളായി കാത്തിരുന്നവർക്ക് ആനുകൂല്യം ലഭിക്കാത്ത അവസ്ഥയാണ്. ഇത് തിരുത്തി സംവരണം നിലനിർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഖത്തീബ് പി.ഇ. മുഹമ്മദ് നസീർ സഅദി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് പി.എം. ഹസൻ അധ്യക്ഷത വഹിച്ചു. എം.എ. സിറാജുദ്ദീൻ, പി.കെ. നസീർ, പി.എ. സലാഹുദ്ദീൻ, പി.എം. അഹമ്മദ്‌, ടി.എം. നൗഷാദ്, എ.എ. നസീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. നസീർ (പ്രസി.), എ.എ. നസീർ (വൈ. പ്രസി), പി.എം. ഹസൻ (സെക്ര.), എം.എ. സിറാജുദ്ദീൻ (ജോ.സെക്ര), ടി.എം. ബീരാൻ (ട്രഷ.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.