െഎ.എസ്​.എൽ: നഗരത്തിൽ ഇന്ന്​ ഗതാഗത ക്ര​മീകരണം

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബാള്‍ മത്സരത്തോട് അനുബന്ധിച്ച് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. 1. ചെറിയ വാഹനങ്ങളും സര്‍വിസ് ബസുകളും ഒഴികെയുള്ളവ ഉച്ചക്ക് രണ്ടു മുതല്‍ പാലാരിവട്ടം മുതല്‍ ഹൈകോടതി ജങ്ഷന്‍ വരെ റോഡിലേക്ക് പ്രവേശനം അനുവദിക്കില്ല. പാര്‍ക്കിങും അനുവദിക്കില്ല. 2. പ്രധാന കവാടം മുതൽ മുതല്‍ സ്റ്റേഡിയം വരെ റോഡിലും ചുറ്റുമുള്ള റോഡിലും, സ്റ്റേഡിയത്തിന് പിന്‍വശം മുതല്‍ കാരണക്കോടം വരെയുള്ള റോഡിലും പാര്‍ക്കിങ് അനുവദിക്കില്ല 3. മത്സരം കാണാൻ ചെറിയ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് പാലാരിവട്ടം റൗണ്ട്-തമ്മനം റോഡ്, കാരണക്കോടം വഴിയും വൈറ്റില ഭാഗത്തുനിന്നും എസ്.എ റോഡ്, കടവന്ത്ര, കതൃക്കടവ് കാരണക്കോടം വഴിയും സ്റ്റേഡിയത്തി​െൻറ പിന്‍ഭാഗത്ത് എത്തി കാരണക്കോടം സ​െൻറ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐ.എം.എ ഗ്രൗണ്ട്, സ്റ്റേഡിയത്തിന് പിറകിലെ ജല അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാം. വലിയ വാഹനങ്ങള്‍ ഇടപ്പള്ളി - വൈറ്റില നാഷനല്‍ ഹൈവേയുടെ ഇരുവശങ്ങളിലും ഉള്ള സര്‍വിസ് റോഡുകളിലും, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡ്, എന്നിവിടങ്ങളിലും ഗതാഗതതടസ്സം ഉണ്ടാക്കാത്തവിധം പാര്‍ക്കു ചെയ്യണം. 4. വൈപ്പിന്‍, ഹൈകോടതി ഭാഗങ്ങളില്‍നിന്ന് സ്റ്റേഡിയത്തിലേക്കു വരുന്ന ചെറിയ വാഹനങ്ങള്‍ മണപ്പാട്ടി പറമ്പ് പാര്‍ക്കിങ് ഗ്രൗണ്ട്, സ്റ്റേഡിയത്തിന് മുന്‍വശത്തെ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, സ​െൻറ് ആല്‍ബര്‍ട്ട്‌സ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. വൈപ്പിന്‍, ചേരാനല്ലൂര്‍ ഭാഗത്തുനിന്ന് വരുന്ന ഹെവി വാഹനങ്ങള്‍ കളമശ്ശേരി പ്രീമിയര്‍ ജങ്ഷന്‍ / ഇടപ്പള്ളി ബൈപാസ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കി കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡില്‍പാര്‍ക്ക് ചെയ്യണം. കളമശ്ശേരി, വരാപ്പുഴ, ഇടപ്പളളി ഭാഗത്തുനിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ ഇടപ്പളളി ഹൈസ്‌കൂള്‍ ഗ്രൗണ്ട്, സ​െൻറ് ജോര്‍ജ് ചര്‍ച്ച് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാര്‍ സ്റ്റേഡിയത്തിലേക്ക് മെട്രോ/ബസ് സര്‍വിസുകള്‍ വഴി എത്തണം. ബോള്‍ഗാട്ടിയില്‍നിന്നും ഗോശ്രീ ഒന്നാം പാലം വഴി സര്‍വിസ് ബസുകള്‍ ഒഴികെയുള്ള മറ്റ് യാതൊരു ഭാരവാഹനങ്ങളും ഉച്ചക്ക് രണ്ട് മുതല്‍ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. 5. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ആലുവ മണപ്പുറം, ആലുവ മെട്രോ സ്റ്റേഷന്‍, കളമശ്ശേരി പ്രീമിയര്‍ ജങ്ഷന്‍, ഇടപ്പള്ളി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കണം. 6. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ഭാഗത്തുനിന്നും കാണികളുമായി വരുന്ന വാഹനങ്ങള്‍ പാലാരിവട്ടം ജങ്ഷനില്‍ ആളുകളെ ഇറക്കണം. 7. ഇടുക്കി, കാക്കനാട്, മൂവാറ്റുപുഴ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പാലാരിവട്ടം ബൈപാസ് ജങ്ഷനില്‍ ആളുകളെ ഇറക്കണം. 8. പാസുള്ള കാണികളുടെ വാഹനങ്ങള്‍ക്ക് മാത്രമെ സ്റ്റേഡിയം പാര്‍ക്കിങ ഗ്രൗണ്ടിലേക്ക് പ്രവേശനമുള്ളൂ. 9. കാണികളുടെ വാഹനങ്ങള്‍ സ്റ്റേഡിയത്തിന് ചുറ്റുമുള്ള സ്റ്റേഡിയം റൗണ്ടില്‍ പ്രവേശിപ്പിക്കില്ല. 10. വൈകുന്നേര 3.30ന് ശേഷം വൈറ്റില, തമ്മനം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ തമ്മനം ജങ്ഷനില്‍നിന്നും നേരെ സംസ്‌കാര ജങ്ഷനില്‍ എത്തി പൈപ്പ്‌ലൈന്‍ റോഡിലൂടെ സ്റ്റേഡിയത്തിന് സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ പ്രവേശിക്കണം. തമ്മനം ജങ്ഷനില്‍നിന്നും കാരണക്കോടം ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. വാക്- ഇൻ -ഇൻറര്‍വ്യൂ കൊച്ചി: ആത്മ എറണാകുളത്തി​െൻറ കീഴില്‍ കോതമംഗലം ബ്ലോക്കിലെ ആഗ്രോ സര്‍വിസ് സ​െൻററുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന ലാബില്‍ കരാര്‍ അടിസ്ഥാനത്തില്‍ അനലിസ്റ്റ്, രണ്ട് ലാബ് അസിസ്റ്റൻറ് എന്നിവരെ പ്രതിമാസം യഥാക്രമം 15,000, 5000 രൂപ നിരക്കില്‍ നിയമിക്കുന്നതിന് നവംബര്‍ 28-ന് രാവിലെ 11-ന് കോതമംഗലം കൃഷി അസിസ്റ്റൻറ് ഡയറക്ടര്‍ ഓഫിസില്‍ വാക് -ഇന്‍-ഇൻറര്‍വ്യൂ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.