'പടയൊരുക്കം' നാളെ ചെങ്ങന്നൂരില്‍

ചെങ്ങന്നൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' വെള്ളിയാഴ്ച രാവിലെ 11ന് ചെങ്ങന്നൂരില്‍ എത്തും. ഗവ. ഐ.ടി.ഐ ജങ്ഷന് സമീപമാണ് സമ്മേളനം. ചെന്നിത്തല, മാന്നാര്‍, ബുധനൂര്‍, പുലിയൂര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളില്‍നിന്ന് എത്തുന്ന വാഹനങ്ങള്‍ ജില്ല ആശുപത്രി ജങ്ഷനില്‍ പ്രവര്‍ത്തകരെ ഇറക്കി ഐ.ടി.ഐ ജങ്ഷന് തെക്കുവശം എം.സി റോഡില്‍ ഇടതുവശത്ത് പാര്‍ക്ക് ചെയ്യണം. മുളക്കുഴ, വെൺമണി, ആല, ചെറിയനാട് എന്നിവിടങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ സമ്മേളന നഗരിക്ക് സമീപം ആളുകളെ ഇറക്കി ക്രിസ്ത്യന്‍ കോളജ് ജങ്ഷനില്‍ പാര്‍ക്ക് ചെയ്യണം. സ്വാഗതസംഘം യോഗം ചീഫ് കോ-ഓഡിനേറ്റര്‍ കെ.എന്‍. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ഗിരീഷ് ഇലഞ്ഞിമേല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.വി. ജോണ്‍, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറുമാരായ ജോർജ് തോമസ്, രാധേഷ് കണ്ണന്നൂര്‍, നഗരസഭ കോ-ഓഡിനേറ്റര്‍ കെ. ദേവദാസ് എന്നിവര്‍ സംസാരിച്ചു. പല്ലന കുമാരകോടിയിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം തൃക്കുന്നപ്പുഴ: വർഷങ്ങളായി തരിശായ മണ്ണിൽ പൊന്നുവിളയിക്കാനൊരുങ്ങി പല്ലന കുമാരനാശാൻ സ്മാരക സമിതി. കൃഷിവകുപ്പും ഓണാട്ടുകര വികസന ഏജൻസിയും ത്രിതല പഞ്ചായത്തുകളും സംയുക്തമായി ആവിഷ്കരിച്ച പച്ചക്കറി കൃഷി പദ്ധതി പ്രകാരം പല്ലന കുമാരകോടിയിലെ ഒരേക്കർ സ്ഥലത്ത് സമിതി ജൈവ പച്ചക്കറി കൃഷിചെയ്യും. മുതുകുളം അഗ്രോ സർവിസ് സ​െൻററാണ് കൃഷിസ്ഥലം ഒരുക്കുന്നത്. കൃഷി അസിസ്റ്റൻറ് ഡയറക്ടർ എലിസബത്ത് ഡാനിയേൽ പദ്ധതി വിശദീകരിച്ചു. സെക്രട്ടറി പ്രഫ. കെ. ഖാൻ, സമിതി അംഗം കുമാരകോടി ബാലൻ, പഞ്ചായത്ത് അംഗം രാജേഷ്, തൃക്കുന്നപ്പുഴ കൃഷി ഓഫിസർ ആർ. മീര, ശ്രീജയ, കൃഷി അസിസ്റ്റൻറുമാരായ ദീപ, ശുഭലക്ഷ്മി, കർഷക പ്രതിനിധികളായ അനിൽ, പുരുഷൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.