കുമാരനാശാൻ പുരസ്കാരം ഗോപാലകൃഷ്ണൻ തോട്ടപ്പള്ളിക്ക്​

കൊച്ചി: തോട്ടപ്പള്ളി, പല്ലന മഹാകവി കുമാരനാശാൻ ദർശനവേദി ഏർപ്പെടുത്തിയ മഹാകവി കുമാരനാശാൻ പുരസ്കാരത്തിന് ഗോപാലകൃഷ്ണൻ തോട്ടപ്പള്ളി അർഹനായി. 1912 മുതലുള്ള പല്ലനയുടെ കഥ പറയുന്ന 'ആത്രേയിത്തമ്പുരാട്ടിയും പല്ലനദേശവും' നോവലിനാണ് പുരസ്കാരം. 15,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ജനുവരിയിൽ പല്ലന കുമാരകോടിയിൽ നടക്കുന്ന ചടങ്ങിൽ നൽകും. പരിഭാഷക്കുള്ള പുരസ്കാരത്തിന് വിവർത്തകൻ മുഞ്ഞനാട് പദ്മകുമാർ അർഹനായതായി ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ മഹാകവി കുമാരനാശാൻ ദർശനവേദി ജനറൽ സെക്രട്ടറി എം. സോമൻ, സെക്രട്ടറി പി.എസ്. സുധീർ, സുന്ദരേശൻ തൃക്കുന്നപ്പുഴ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.