നാടൻ മത്സ്യയിനങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക്​ തുടക്കം

കൊച്ചി:- നാടന്‍ മത്സ്യയിനങ്ങളെ വംശനാശത്തില്‍നിന്ന് രക്ഷിക്കാനുള്ള സമഗ്ര പരിപാടിക്ക് തുടക്കം. പനങ്ങാെട്ട ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയും (കുഫോസ്) ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലി​െൻറ കീഴില്‍ ലഖ്നോവിലെ നാഷനല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്‌സ് റിസോഴ്‌സസും (എന്‍.ബി.എഫ്.ജി.ആര്‍) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച ധാരണപത്രം കുഫോസ് രജിസ്ട്രാര്‍ ഡോ. വി.എം.വിക്ടര്‍ ജോര്‍ജും എന്‍.ബി.എഫ്.ജി.ആര്‍ ഡയറക്ടര്‍ ഡോ.കുല്‍ദീപ് കുമാര്‍ ലാലും ഒപ്പുവെച്ചു. കുഫോസില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെയും കുഫോസ് സെനറ്റ് അംഗമായ എം. സ്വരാജ് എം.എല്‍.എയുടെയും കെ.വി. തോമസ് എം.പിയുടെയും സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. ധാരണപത്രമനുസരിച്ച് കുഫോസി​െൻറ പനങ്ങാെട്ട ജലാശയങ്ങളില്‍ കേരളത്തിലെ നാടന്‍ മത്സ്യയിനങ്ങളുടെ െജംപ്ലാസം സംരക്ഷിക്കും. ഇതിന് ഉള്‍നാടന്‍ ജലാശയങ്ങളിലെ നാടന്‍ മത്സ്യക്കുഞ്ഞുങ്ങളെ ശേഖരിക്കും. കേരളത്തിലാകെ 189 മത്സ്യയിനങ്ങൾ ഉണ്ടെന്നാണ് പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളത്. ഇതില്‍ 57 എണ്ണം കേരളത്തിൽ മാത്രം കണ്ടുവരുന്നതാണ്. ഇതില്‍ വരാലും കാരിയും ഉൾപ്പെടെ 12 തനത് മത്സ്യങ്ങളുടെ െജംപ്ലാസം സംരക്ഷിക്കാനും കൃത്രിമ പ്രജനനം വിജയകരമായി നടത്തി വംശനാശത്തില്‍നിന്ന് രക്ഷിക്കാനും കുഫോസിലെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്‍.ബി.എഫ്.ജി.ആറി​െൻറ സഹകരണത്തോടെ നാടന്‍ മത്സ്യങ്ങളുടെ െജംപ്ലാസം ശേഖരണം പൂര്‍ത്തിയായാല്‍ വ്യവസായികാടിസ്ഥാനത്തില്‍ നാടന്‍ മത്സ്യങ്ങള്‍ കൃഷി ചെയ്യാനുള്ള പരീക്ഷണ പദ്ധതികള്‍ക്ക് തുടക്കമാകും. കുഫോസില്‍ ബി.എഫ്.എസ്.സി സ്‌പോട്ട് അഡ്മിഷന്‍ കൊച്ചി: കുഫോസ് ബി.എഫ്.എസ്.സി. ബിരുദകോഴ്‌സിന് മുസ്ലിം, എസ്.ടി വിഭാഗങ്ങളിൽ ഒഴിവുള്ള ഒരോ സീറ്റിലേക്ക് 25-ന് രാവിലെ 11ന് പനങ്ങാട് സര്‍വകലാശാല ആസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഈ വിഭാഗങ്ങളിലെ അപേക്ഷകരില്ലെങ്കില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്കനുസൃതമായി പ്രവേശനം നല്‍കും. കെ.ഇ.എ.എം മെഡിക്കല്‍ റാങ്കി​െൻറ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫീസ് (ആദ്യ സെമസ്റ്റര്‍) മുസ്ലിം വിഭാഗത്തിന് 8,700 രൂപ-, എസ്.ടി വിഭാഗത്തിന് 1350-. താൽപര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0484 2701085, 2703782. റെയില്‍വേ സ്വകാര്യവത്കരണവിരുദ്ധ പ്രക്ഷോഭം 30ന് - കൊച്ചി: സൗത്ത് റെയിൽേവ സ്റ്റേഷൻ സ്വകാര്യവത്കരണവിരുദ്ധ ധർണ 30ന് രാവിലെ 10ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സൗത്ത് റെയിൽേവ സ്റ്റേഷൻ കവാടത്തിന് മുന്നിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയാണ് ധർണ. പ്രധാനമന്ത്രിക്ക് നൽകാൻ യാത്രക്കാരിൽനിന്ന് ഒപ്പുശേഖരണവും സംഘടിപ്പിക്കും. റെയിൽേവയുെടയും ജനങ്ങളുെടയും താൽപര്യത്തിന് ഗുണം ചെയ്യാത്ത നടപടിക്കെതിരെ സംയുക്ത പ്രക്ഷോഭം ഉയർത്താൻ സംയുക്ത േട്രഡ് യൂനിയൻ ജില്ല സമിതിയുെടയും റെയിൽവേയിലെ വിവിധ േട്രഡ് യൂനിയൻ സംഘടനകളുെടയും യോഗം തീരുമാനിച്ചു. കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. സി.കെ. മണിശങ്കർ റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.