താറാവുകുഞ്ഞുങ്ങളെ വിതരണം ചെയ്തു

വൈപ്പിന്‍: എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം താറാവ് വളര്‍ത്തല്‍ സംരംഭ പദ്ധതിക്ക് തുടക്കമായി. ബുധനാഴ്ച പഞ്ചായത്തില്‍ നടന്ന ചടങ്ങ് പ്രസിഡൻറ് കെ.യു. ജീവന്‍മിത്ര ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത 50 വനിത ഗുണഭോക്താക്കൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 40 താറാവുകുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. നടേശന്‍, എടവനക്കാട് വെറ്ററിനറി ഹോസ്പിറ്റല്‍ സര്‍ജന്‍ ഡോ. ധന്യ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.