കാഴ്​ചയില്ലാത്തയാൾക്ക്​ വീടോ ഫ്ലാറ്റോ നൽകണമെന്ന്​ മനുഷ്യാവകാശ കമീഷൻ

കൊച്ചി: വികലാംഗ െപൻഷൻ മാത്രം ആശ്രയിച്ച് ജീവിക്കുന്ന 100 ശതമാനവും അന്ധതയുള്ള വ്യക്തിക്ക് ലൈഫ്മിഷൻ പദ്ധതിയിലുൾപ്പെടുത്തി വീടോ ഫ്ലാറ്റോ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പരണ പുത്തൻപറമ്പ് വെൽഫെയർ കോളനിയിലെ രാജേന്ദ്രന് വീട് അനുവദിക്കണമെന്നാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് എറണാകുളം ജില്ല കലക്ടർക്ക് നിർദേശം നൽകിയത്. രാജേന്ദ്രൻ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ്. ജന്മനാ കാഴ്ചശക്തിയില്ല. ഭാര്യയെയും മകനെയും സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും പല അധികാര സ്ഥാപനങ്ങളിലും വീടിനുവേണ്ടി അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ലെന്നും പരാതിയിൽ പറയുന്നു. കമീഷൻ ജില്ല കലക്ടറിൽനിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരനായ രാജേന്ദ്രൻ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ യഥാസമയം അപേക്ഷിച്ചിരുന്നില്ലെന്ന് കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. അതിനാലാണ് ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെടാത്തത്. പരാതിക്കാരൻ തൊഴിൽരഹിതനും കാഴ്ചയില്ലാത്തതിനാൽ ദയനീയസാഹചര്യത്തിൽ ജീവിക്കുന്നയാളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജേന്ദ്ര​െൻറ കുടുംബാംഗങ്ങൾ രോഗബാധിതരാണ്. 17 വയസ്സുമുതൽ രണ്ടുവർഷം മുമ്പുവരെ ആലപ്പുഴ ജില്ലയിലായിരുന്നു താമസം. ആലപ്പുഴയിൽ ഭൂമിയോ വീടോ ഇല്ലെന്ന് രാജേന്ദ്രൻ കമീഷനെ അറിയിച്ചു. കാഴ്ചയില്ലാത്തതിനാൽ മറ്റ് തൊഴിലുകളൊന്നും ചെയ്യാൻ കഴിയില്ല. ലൈഫ്മിഷൻ പദ്ധതിയിൽ രാജേന്ദ്രനെ ഉൾപ്പെടുത്താൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നിർദേശം നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. സർക്കാർ ഭൂമിയിൽ ഫ്ലാറ്റ് മാതൃകയിൽ ബഹുനില സമുച്ചയങ്ങൾ നിർമിക്കുന്ന പദ്ധതിയിലെങ്കിലും രാജേന്ദ്രനെ അടിയന്തരമായി ഉൾപ്പെടുത്തണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ജില്ല കലക്ടർക്ക് ഉത്തരവ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.