നബാര്‍ഡിെൻറ ഏകദിന സെമിനാര്‍ ഇന്ന്

കൊച്ചി: നബാര്‍ഡി​െൻറ നേതൃത്വത്തില്‍ രാജ്യത്തെ എല്ലാ കമ്മോഡിറ്റി ബോര്‍ഡുകളെയും ഏകോപിപ്പിച്ച് ഏകദിന സെമിനാര്‍ വ്യാഴാഴ്ച നടക്കും. താജ് ഗേറ്റ് വേ ഹോട്ടലില്‍ രാവിലെ 9.30-ന് നബാര്‍ഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ എച്ച്.ആര്‍. ധവേ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മഹാരാജാസ് സ​െൻറിനറി പിഎച്ച്.ഡി ഫീറ്റ് ഡിസംബറില്‍ കൊച്ചി: മഹാരാജാസ് കോളജിലെ ഗവേഷണ വകുപ്പുകള്‍ 100 പ്രബന്ധങ്ങളുടെ പൂര്‍ത്തീകരണ സമര്‍പ്പണം ആഘോഷിക്കുന്നു. വിവിധ വിഷയങ്ങളിൽ കോളജിലെ അധ്യാപകരുടെ മാര്‍ഗനിര്‍ദേശത്തിന് കീഴില്‍ പൂര്‍ത്തീകരിച്ച പ്രബന്ധങ്ങള്‍ ജനശ്രദ്ധയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സ​െൻറിനറി പിഎച്ച്.ഡി ഫീറ്റ് ഡിസംബര്‍ 11ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ പത്തിന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.