ആദിവാസി വനാവകാശനിയമം നടപ്പാക്കുന്നതിൽ ഗുരുതര വീഴ്​ചയെന്ന്​ കൺവെൻഷൻ രേഖ

കൊച്ചി: സംസ്ഥാനത്ത് ആദിവാസി വനാവകാശനിയമം നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ചയെന്ന് ദേശീയ ആദിവാസി വനാവകാശ കൺവെൻഷൻ സമ്മേളനം പുറത്തിറക്കിയ രേഖ. 2010 മുതൽ 2015 വരെ വയനാട് ജില്ലയിൽ കാട്ടുനായ്ക്കരടക്കമുള്ള വിഭാഗങ്ങളെ കുടിയൊഴിപ്പിച്ചത് കേന്ദ്ര വനാവകാശ നിയമത്തി​െൻറ ലംഘനമാണെന്ന് രേഖയിൽ പറയുന്നു. ദുർബല ഗോത്രവിഭാഗങ്ങൾക്ക് ആവാസസ്ഥലങ്ങൾക്കുമേലുള്ള അവകാശം സർക്കാർ ഇനിയും പൂർണമായി നൽകിയിട്ടില്ല. തൃശൂരിലെ എേട്ടാളം ഗ്രാമങ്ങളിൽ കാടർ വിഭാഗത്തിന് സാമുദായിക വനാവകാശം ലഭിച്ചെങ്കിലും പാലക്കാട് ജില്ലയിലും പറമ്പിക്കുളം സംരക്ഷിത വനമേഖലയിലും നടപ്പായിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പത്തനംതിട്ടയിലും ഇടുക്കിയിലുമുള്ള മലമ്പണ്ടാരം വിഭാഗത്തെ ഗോത്രവർഗമായി പരിഗണിക്കാത്തത് വനാവകാശനിയമ ലംഘനമാണ്. 2500ഒാളം ചെറുഗ്രാമങ്ങളിൽ 579 ഉൗരുകൂട്ടങ്ങളെ മാത്രമേ വനാവകാശ നിയമപ്രകാരം പട്ടികയിൽപെടുത്തിയിട്ടുള്ളൂ. കാസർകോട് ജില്ലയിൽനിന്ന് ഒരു ഉൗരുകൂട്ടംപോലും പട്ടികയിലില്ല. പാരമ്പര്യമായി വനവിഭവങ്ങൾ ശേഖരിക്കുന്ന വയനാടിലെ കാട്ടുനായ്ക്ക വിഭാഗമടക്കമുള്ളവർക്ക് നിയമപ്രകാരം ലഭിക്കേണ്ട വനപ്രദേശത്തി​െൻറ അളവ് ഏതാനും ഏക്കറുകൾ മാത്രമായി ചുരുക്കി. നിർദിഷ്ട അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയിൽ പട്ടികവർഗ കമീഷൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ പഠനത്തിൽ സമീപത്തെ കാടർ േകാളനി പദ്ധതി പ്രദേശത്തുനിന്ന് 400 മീറ്റർ മാത്രം അകലെയാണെന്നും പദ്ധതി ഇവരെ ബാധിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ കാടർ േകാളനിയെപ്പറ്റി പരാമർശമില്ലെന്നും വിമർശനമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.