മണൽവാരൽ കരാർ: വിജിലൻസ്​ കേസ്​ ഹൈകോടതി റദ്ദാക്കി

കൊച്ചി: മുൻ തുറമുഖ ഡയറക്ടറും എറണാകുളം ജില്ല കലക്ടറുമായിരുന്ന പി.െഎ. ഷെയ്ഖ് പരീത്, സഹകരണ സംഘം സെക്രട്ടറി എന്‍.കെ. ഷാജി എന്നിവർ ആരോപണവിധേയരായ കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തെ മണല്‍വാരല്‍ കരാറുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് ഹൈകോടതി റദ്ദാക്കി. കേസ് അനാവശ്യമാണെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഷെയ്ഖ് പരീതും ഷാജിയും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. ചട്ടപ്രകാരമാണ് മണല്‍ വാരലിന് ടെന്‍ഡര്‍ വിളിച്ചതെന്നും ആരോപണത്തില്‍ കഴമ്പില്ലെന്നും നിരീക്ഷിച്ചാണ് കോടതി കേസ് റദ്ദാക്കിയത്. ഹരജിക്കാരുമായി ബന്ധപ്പെട്ട് ക്രമരഹിതമായ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.