'ഡോ. മുഹ്​യിദ്ദീൻ ആലുവായ്' അറബി പ്രസംഗ മത്സരം

ആലുവ: അന്തർദേശീയ അറബിഭാഷാ ദിനാചരണത്തോടനുബന്ധിച്ച് ആലുവ അസ്ഹറുൽ ഉലൂം കോളജ് ഓഫ് ഇസ്ലാമിക് ലിംഗ്വിസ്‌റ്റിക് സ്‌റ്റഡീസ് , ഡോ. മുഹ്യിദ്ദീൻ ആലുവായിയുടെ സ്മരണാർഥം സംസ്ഥാനതല ഇൻറർ കൊളീജിയറ്റ് അറബി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 7000, 5000,3000 രൂപയുടെ കാഷ് അവാർഡ് നൽകും. ഒന്നാം സ്ഥാനത്തെത്തുന്ന കോളജിന് ഡോ. ആലുവായ് എവർ റോളിങ് േട്രാഫിയും ലഭിക്കും. ഒരു കോളജിൽനിന്നും ഒരു വിദ്യാർഥിക്ക് പങ്കെടുക്കാം. ഡിസംബർ 12ന് രാവിലെ 9.30ന് മത്സരം ആരംഭിക്കും. വൈകുന്നേരം അഞ്ചുമണിക്ക് സമ്മാനദാനത്തോടെ പരിപാടി അവസാനിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങൾ ഡിസംബർ ഒന്നിന് മുമ്പ് 9446429571, 7012191941 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.