സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

ആലങ്ങാട്: പാനായിക്കുളം അനുഗ്രഹ െറസിഡൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ആലുവ അൻവർ മെമ്മോറിയൽ ആശുപത്രി, കലൂർ ഡോ.ജേക്കബ്സ് ഐ കെയർ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. അൽഹുദ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ആലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡൻറ് പി.എം.എ. സലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വി.എച്ച്. സിറാജുദ്ദീൻ, ഡോ.സി.എം. ഹൈദരലി, ഡോ.ജേക്കബ് എസ്‌. മാത്യു എന്നിവർ സംസാരിച്ചു. സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും വൈസ് പ്രസിഡൻറ് കെ.കെ. സുകുമാരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.