തോട് ശുചീകരിച്ച് കയർ ഭൂവസ്​ത്രം വിരിച്ചു

മാന്നാർ: മാലിന്യത്. ചെന്നിത്തല പഞ്ചായത്ത് അഞ്ചാം വാർഡിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ അേക്രാട്ടുപടി-മഹാത്മ ബോയ്സ് ഹൈസ്കൂൾ തോടാണ് ശുചീകരിച്ച് പുനർജനിപ്പിച്ചത്. 1500 മീറ്റർ ദൈർഘ്യമുള്ളതും ഏഴ് മീറ്റർ വീതിയുമുള്ള തോട് വർഷങ്ങളായി മലിനമായിരുന്നു. മേറ്റൺ സുജാത എസ്. കുമാർ, സി.ഡി.എസ് അംഗം ശ്രീകുമാരി എന്നിവരുടെ നേതൃത്വത്തിൽ 25 തൊഴിലുറപ്പ് തൊഴിലാളികളാണ് മാലിന്യം നീക്കിയത്. കയർഭൂവസ്ത്രം വിരിക്കുകയും അതിനിടയിൽ പുൽച്ചെടികൾ നട്ടുപിടിപ്പിച്ച് സംരക്ഷണഭിത്തി ബലപ്പെടുത്തുകയും ചെയ്തു. 1233 തൊഴിൽ ദിനങ്ങളാണ് തോട് നവീകരണത്തിന് ലഭിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഇ.എൻ. നാരായണൻ പറഞ്ഞു. ശബരിമല തീർഥാടനം; ഹോട്ടലുകളിൽ റെയ്ഡ് ചെങ്ങന്നൂർ: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ആർ.ഡി.ഒ വി. ഹരികുമാറി​െൻറ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. റവന്യൂ-ഭക്ഷ്യസുരക്ഷ വകുപ്പ്, പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി, ഫുഡ് ആൻഡ് സേഫ്റ്റി, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. വൃത്തിഹീന സാഹചര്യങ്ങൾ കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ലൈസൻസ്, ഹെൽത്ത് കാർഡ് എന്നിവയെടുക്കാത്തതിനും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനും നടപടിക്ക് കലക്ടർക്ക് ശിപാർശ ചെയ്തു. ആന്ധ്ര ഊണിന് അമിതവില ഈടാക്കിയ രണ്ട് ഹോട്ടലിൽ ആർ.ഡി.ഒ ഇടപെട്ട് കർശന നിർദേശം നൽകി വില കുറപ്പിച്ചു. താലൂക്ക് സപ്ലൈ ഒാഫിസർ ബി.എസ്. പ്രകാശ്, ഡെപ്യൂട്ടി തഹസിൽദാർ രാജേന്ദ്രൻ, ഫുഡ് സേഫ്റ്റി ഒാഫിസർ കാർത്തിക, ഹെൽത്ത് ഇൻസ്പെക്ടർ ഷാജു പി. ജോൺ, സുരേഷ്, താജുദ്ദീൻ, ലീഗൽ മെട്രോളജി വിഭാഗം തലവൻ പ്രവീൺ എന്നിവർ പരിശോധന നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു. കലക്ടർ നിശ്ചയിച്ച വില നടപ്പിലാക്കാത്ത ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർ.ഡി.ഒ അറിയിച്ചു. എം.എൽ.എ വാക്കുപാലിക്കണം -ബി.ജെ.പി ചെങ്ങന്നൂർ: നിർമാണം ആരംഭിച്ച് 12 വർഷം പിന്നിട്ട, പമ്പാനദിക്ക് കുറുകെ പാണ്ടനാട്ടിലെ മിത്രമഠം പാലത്തി​െൻറ പൂർത്തീകരണം ഉടൻ നടത്തുമെന്ന എം.എൽ.എയുടെ വാഗ്ദാനം പാഴ്വാക്കായി മാറിയെന്ന് ബി.ജെ.പി പാണ്ടനാട് മണ്ഡലം കമ്മിറ്റി. ജില്ല സെക്രട്ടറി എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അനിൽ ജോൺ, ഗോപിനാഥൻ നായർ, പി.സി. സുരേന്ദ്രൻ നായർ, സാജൻ, പി. മാത്യു, കൃഷ്ണകുമാർ കൃഷ്ണവേണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.