സംവരണം അട്ടിമറിക്കാൻ സർക്കാർ ശ്രമം ^കെ.പി.എ. മജീദ്

സംവരണം അട്ടിമറിക്കാൻ സർക്കാർ ശ്രമം -കെ.പി.എ. മജീദ് തണ്ണീർമുക്കം: പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകിയ സംവരണ അവകാശം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. മുസ്ലിംലീഗ് ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തണ്ണീർമുക്കം സുവാസിൽ ആരംഭിച്ച എക്സിക്യൂട്ടിവ് ക്യാമ്പ് 'ദർശനം -2017' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോർഡിൽ സംവരണം നടപ്പാക്കാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. സംഘ്പരിവാർ ശക്തികൾ കാലങ്ങളായി ആവശ്യപ്പെടുന്ന സാമ്പത്തിക സംവരണ വാദത്തിന് കുടപിടിക്കുന്ന നയമാണിത്. ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം പോയ സമുദായങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാണ് സംവരണം ഏർപ്പെടുത്തിയത്. സാമ്പത്തിക സംവരണ വാദം ഉയർത്തുന്നത് വഴി അത്തരം വിഭാഗങ്ങളുടെ വളർച്ചയെ തടയാനെ സഹായിക്കു. ഇത് രാജ്യത്തി​െൻറ പുരോഗതിക്കും പൗരന്മാർക്ക് ഇടയിൽ അസമത്വം സൃഷ്ടിക്കാനും കാരണമാകും. വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാറി​െൻറ ശ്രമം നിഗൂഢമാണ്. ജില്ല പ്രസിഡൻറ് എ.എം. നസീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എ. മുഹമ്മദ്, കൊല്ലം ജില്ല പ്രസിഡൻറ് എം. അൻസാറുദ്ദീൻ, ജനറൽ സെക്രട്ടറി നൗഷാദ് യൂനിസ്, ട്രഷറർ അബ്്ദുൽ സലാം, ആലപ്പുഴ ജില്ല മുൻ പ്രസിഡൻറ് എം. ഇസ്മായിൽ കുഞ്ഞ് മുസ്ലിയാർ, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം മുഹമ്മദ് കൊച്ചുകളം എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി എച്ച്. ബഷീർകുട്ടി സ്വാഗതവും ട്രഷറർ എ. യഹിയ നന്ദിയും പറഞ്ഞു. ക്യാമ്പ് ചൊവ്വാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.