എല്ലാവര്‍ക്കും വീട് യാഥാര്‍ഥ്യമാക്കും ^മന്ത്രി ടി.പി. രാമകൃഷ്ണന്‍

എല്ലാവര്‍ക്കും വീട് യാഥാര്‍ഥ്യമാക്കും -മന്ത്രി ടി.പി. രാമകൃഷ്ണന്‍ പെരുമ്പാവൂർ: സംസ്ഥാനത്ത് എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്ന് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണന്‍. പാവപ്പെട്ട നഗര തൊഴിലാളികള്‍ക്കും താഴ്ന്ന വരുമാനമുള്ള തൊഴിലാളികള്‍ക്കും അപ്പാര്‍ട്ട്‌മ​െൻറ് നല്‍കാനുള്ള 'ജനനി' പദ്ധതിയുടെ പോഞ്ഞാശ്ശേരി സ്‌കീം ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരളയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വര്‍ഷങ്ങളായി വിവിധ ഭവനപദ്ധതികള്‍ നടപ്പാക്കിവരുന്നു. എന്നിട്ടും പാര്‍പ്പിട പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനനി, ലൈഫ് പദ്ധതികൾ നടപ്പാക്കുന്നത്. ജനനി പദ്ധതിയില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പരിഗണന നല്‍കും. ഇടുക്കി അടിമാലിയില്‍ ജനനി പദ്ധതിയുടെ 216 അപ്പാര്‍ട്ട്‌മ​െൻറി​െൻറ പണി പൂര്‍ത്തിയായി. ഒരു വീടിന് 11 ലക്ഷം നിശ്ചയിച്ച് ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്യും. പോഞ്ഞാശ്ശേരി സ്‌കീമില്‍ വെങ്ങോല പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. 715 ചതുരശ്രയടി വീതമുള്ള 296 അപ്പാര്‍ട്ട്‌മ​െൻറുകളാണ് പോഞ്ഞാശ്ശേരി സ്‌കീമില്‍ നിര്‍മിക്കുന്നത്. 2019 ഡിസംബറിനകം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് നൽകും. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഭവനം ഫൗണ്ടേഷന്‍ കേരള എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ കെ. ബിജു, പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. കെ. രവി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. മുംതാസ്, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ധന്യ ലിജു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.