അമ്പലപ്പുഴ ഉപജില്ല കലോത്സവം

അമ്പലപ്പുഴ: അമ്പലപ്പുഴ ഉപജില്ല സ്കൂൾ കലോത്സവത്തിൽ പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിന് കിരീടം. ഹൈസ്കൂൾ വിഭാഗത്തിൽ 148 പോയൻറും ഹയർ സെക്കൻഡറി വിഭാഗത്തിൽ 179 പോയൻറും സ്കൂൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ 122 പോയൻറും ഹയർ സെക്കൻഡറി വിഭാഗത്തിൽ 103 പോയൻറും നേടി അമ്പലപ്പുഴ ഗവ. മോഡൽ എച്ച്.എസ്.എസ് രണ്ടാംസ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ 88 പോയൻറുള്ള പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ എച്ച്.എസ്.എസിനാണ് മൂന്നാംസ്ഥാനം. 96 പോയൻറുമായി കരുവാറ്റ എൻ.എസ്.എസ് എച്ച്.എസ്.എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്നാംസ്ഥാനം നേടി. യു.പി ജനറൽ വിഭാഗത്തിൽ 53 പോയൻറുമായി നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂൾ ഒന്നാമതെത്തി. 49 പോയൻറുമായി പുറക്കാട് എസ്.വി.ഡി.യു.പി.എസ്, കെ.കെ.കെ.വി.എച്ച്.എസ്.എസ് എന്നിവ രണ്ടാംസ്ഥാനം പങ്കിട്ടു. 43 പോയൻറുള്ള അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനാണ് മൂന്നാംസ്ഥാനം. എൽ.പി ജനറൽ വിഭാഗത്തിൽ 41 പോയൻറുമായി പുറക്കാട് ലിറ്റിൽ ഫ്ലവർ സ്കൂൾ ഒന്നാംസ്ഥാനവും 38 പോയൻറുമായി ഡാണാപ്പടി പൊത്തപ്പള്ളി എൽ.പി.എസ് രണ്ടാംസ്ഥാനവും 37 പോയൻറുമായി പുറക്കാട് എ.എസ്.എൻ എൽ.പി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ.പി- വിഭാഗം അറബി കലോത്സവത്തിൽ 37 പോയൻറുമായി നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി.എസ് ഒന്നാംസ്ഥാനവും 27 പോയൻറുമായി പുറക്കാട് അറബി സയ്യിദ് മെമ്മോറിയൽ എൽ.പി.എസ് രണ്ടാം സ്ഥാനവും 26 പോയൻറുമായി കാക്കാഴം എസ്.എൻ.വി ടി.ടി.െഎ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗം അറബി കലോത്സവത്തിൽ 63 പോയൻറുള്ള നീർക്കുന്നം എസ്.ഡി.വി യു.പി.എസിനാണ് ഒന്നാംസ്ഥാനം. 39 പോയൻറുമായി തൃക്കുന്നപ്പുഴ എം.ജെ.യു.പി.എസ്, ആറാട്ടുപുഴ മംഗലം എച്ച്.എസ്.എസ് എന്നിവ രണ്ടാംസ്ഥാനം പങ്കിട്ടു. 38 പോയൻറുള്ള കാക്കാഴം എസ്.എൻ.വി ടി.ടി.ഐക്കാണ് മൂന്നാംസ്ഥാനം. ഹൈസ്കൂൾ വിഭാഗം അറബി കലോത്സവത്തിൽ 91 പോയൻറുമായി കാക്കാഴം ഗവ. ഹൈസ്കൂൾ ഒന്നാംസ്ഥാനം നേടി. 59 പോയൻറുമായി പുറക്കാട് എസ്.എൻ.എം എച്ച്.എസ്.എസ് രണ്ടാമതും 45 പോയൻറുമായി പല്ലന മഹാകവി കുമാരനാശാൻ മെേമ്മാറിയൽ എച്ച്.എസ്.എസ് മൂന്നാമതുെമത്തി. യു.പി വിഭാഗം സംസ്കൃതം കലോത്സവത്തിൽ 61 പോയൻറുമായി ആറാട്ടുപുഴ എം.യു.യു.പി.എസ് ഒന്നാമതും 47 പോയൻറുമായി തൃക്കുന്നപ്പുഴ എം.ജെ.യു.പി.എസ് രണ്ടാമതുമെത്തി. ഹൈസ്കൂൾ വിഭാഗം സംസ്കൃതം കലോത്സവത്തിൽ 78 പോയൻറുമായി അമ്പലപ്പുഴ ഗവ. മോഡൽ എച്ച്.എസ്.എസ് ഒന്നാംസ്ഥാനവും 13 പോയൻറുമായി അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ആലപ്പുഴ ഉപജില്ല സ്കൂൾ കലോത്സവം ആലപ്പുഴ: ആലപ്പുഴ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 189 പോയേൻറാടെ ലജ്നത്ത് സ്കൂളിന് ഒാവറോൾ കിരീടം. 51 ഇനങ്ങളിലായി 163 വിദ്യാർഥികൾ സ്കൂളിൽനിന്ന് പങ്കെടുത്തിരുന്നു. 13 വ്യക്തിഗത ഇനങ്ങളിലും എട്ട് ഗ്രൂപ് ഇനങ്ങളിലുമായി 93 വിദ്യാർഥികൾ ജില്ല കലോത്സവത്തിന് യോഗ്യത നേടി. ചിത്രരചന, വാട്ടർ, ഓയിൽ എന്നിവയിൽ എം. നബീൽ, ഷഹ്ന ഷഫീഖ് (മാപ്പിളപ്പാട്ട്), പി.ബി. അഭിജിത്ത് (ചെണ്ട), ഷഹ്ന ഷഫീഖ്, എൻ. നൗഫൽ (അറബി ഉപന്യാസം), ടി.എസ്. അക്ബർ (അറബി പദ്യം ചൊല്ലൽ), എസ്. ശരത്ത് (സംസ്കൃതം പദ്യംചൊല്ലൽ), കെ. ജാബിർ (അറബി പ്രസംഗം) എന്നിവർക്ക് വ്യക്തിഗത ഇനത്തിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം ലഭിച്ചു. മാർഗംകളി, വട്ടപ്പാട്ട്, ദഫ്മുട്ട്, വഞ്ചിപ്പാട്ട്, ദേശഭക്തിഗാനം, ബാൻഡ് മേളം എന്നീ ഇനങ്ങളിലും ലജ്നത്ത് സ്കൂൾ ആധിപത്യം ഉറപ്പിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ മാനേജർ എ.എം. നസീർ, പി.ടി.എ പ്രസിഡൻറ് എ.കെ. ഷൂബി, പ്രിൻസിപ്പൽ ടി.എ. അഷ്റഫ് കുഞ്ഞാശാൻ എന്നിവർ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.