രാഗവിസ്​മയം തീർത്ത് വയലിൻ മാന്ത്രികൻ

കാലടി: ആസ്വാദക മനം നിറച്ച് വയലിൻ മാന്ത്രികൻ രാഗവിസ്മയം തീർത്തു. അന്തർദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തി​െൻറ മുന്നോടിയായി ശ്രീശങ്കര നാട്യമണ്ഡപത്തിൽ നടന്ന തിരനോട്ടം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് പദ്മഭൂഷൺ ജേതാവ് ടി.എൻ. കൃഷ്ണ‍​െൻറ വയലിൻ കച്ചേരി അരങ്ങേറിയത്. കെ.എം.എസ്. മണി (മൃദംഗം), തൃപ്പൂണിത്തുറ രാധാകൃഷ്ണൻ (ഘടം) എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. തിരനോട്ടം പരിപാടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല േപ്രാ-വൈസ് ചാൻസലറും ചാൻസലർ ഇൻ ചാർജുമായ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. കെ.ടി. സലീം അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.