മാവേലിക്കര ഉപജില്ല സ്​കൂൾ കലോത്സവത്തില്‍ മറ്റം സെൻറ്​ ജോണ്‍സിന്​ ചാമ്പ്യന്മാർ

മാവേലിക്കര: ഉപജില്ല സ്കൂൾ കലോത്സവത്തില്‍ മറ്റം സ​െൻറ് ജോണ്‍സ് എച്ച്.എസ്.എസ് 416 പോയൻറുകളോടെ ചാമ്പ്യന്മാരായി. എല്‍.പി വിഭാഗത്തില്‍ വാത്തികുളം എൽ.പി.എസ് ഒന്നാം സ്ഥാനവും എസ്.എ.എൽ.പി.എസ് രണ്ടാം സ്ഥാനവും എച്ച്.എസ്.എസ് ജനറല്‍ വിഭാഗത്തില്‍ മാവേലിക്കര ബിഷപ് ഹോഡ്ജസ് 184 പോയേൻറാടെ ഒന്നാം സ്ഥാനത്തും മറ്റം സ​െൻറ് ജോണ്‍സ് എച്ച്.എസ്.എസ് 172 പോയൻറുമായി രണ്ടാംസ്ഥാനത്തും എത്തി. എച്ച്.എസ് ജനറല്‍ വിഭാഗത്തില്‍ 179 പോയൻറുമായി മറ്റം സ​െൻറ് ജോണ്‍സ് എച്ച്.എസ്.എസിനാണ് ഒന്നാംസ്ഥാനം. 169 പോയൻറുമായി ചെട്ടികുളങ്ങര എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും എത്തി. യു.പി വിഭാഗത്തില്‍ 73 പോയൻറുമായി മാവേലിക്കര ഗവ. ഗേള്‍സ് എച്ച്.എസ്.എസ് ഒന്നാംസ്ഥാനവും 65 പോയൻറുമായി സ​െൻറ് ജോണ്‍സ് എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. എൽ.പി വിഭാഗത്തില്‍ 47 പോയൻറുമായി വെട്ടിയാർ ഡി.ബി.എൽ.പി.എസ് ഒന്നാംസ്ഥാനവും 51 പോയൻറുമായി തഴക്കര എസ്.എ.എൽ.പി.എസ് രണ്ടാംസ്ഥാനവും നേടി. സംസ്‌കൃത കലോത്സവത്തില്‍ എച്ച്.എസ് വിഭാഗത്തില്‍ 76 പോയൻറുമായി നൂറനാട് സി.ബി.എം.എച്ച്.എസ്.എസ് ഒന്നാംസ്ഥാനവും 73 പോയൻറുമായി പടനിലം എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തില്‍ 71 പോയൻറുമായി കൊയ്പ്പള്ളികാരാഴ്മ വി.എസ്.എസ്.എച്ച്.എസിനാണ് ഒന്നാംസ്ഥാനം. നൂറനാട് സി.ബി.എം.എച്ച്.എസ്.എസ് 68 പോയൻറുമായി രണ്ടാംസ്ഥാനത്തെത്തി. അറബി കലോത്സവം എൽ.പി വിഭാഗത്തില്‍ 45 പോയൻറുമായി കോമല്ലൂര്‍ സ​െൻറ് തോമസ് എൽ.പി.എസ് ഒന്നാംസ്ഥാനവും ആദിക്കാട്ടുകുളങ്ങര ഹിസ്ജ എൽ.പി.എസ് 43 പോയൻറുമായി രണ്ടാംസ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തില്‍ 51 പോയൻറുമായി നൂറനാട് സി.ബി.എം.എച്ച്.എസ്, വെട്ടിയാർ ടി.എം.വി.എം.എച്ച്.എസ് എന്നിവര്‍ സംയുക്ത ജേതാക്കളായി. എച്ച്.എസ് വിഭാഗത്തില്‍ നൂറനാട് സി.ബി.എം.എച്ച്.എസ്.എസ് 85 പോയൻറുമായി ഒന്നാംസ്ഥാനവും 83 പോയൻറുമായി വെട്ടിയാര്‍ ടി.എം.വി.എം.എച്ച്.എസ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ചന്ദ്രമതി സമ്മാനദാനം നിര്‍വഹിച്ചു. നവീൻ മാത്യു ഡേവിഡ്, എസ്. രാജേഷ്, കെ. ഗോപന്‍, രാജേഷ്‌കുമാര്‍, അജിത്ത്, സൂസന്‍ ശാമുവേല്‍, ബിജു ചെട്ടികുളങ്ങര, സി. ജ്യോതികുമാര്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത്മൂവ്മ​െൻറ് കബഡി മത്സരം 25ന് മാന്നാർ: ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂനിയൻ യൂത്ത്മൂവ്മ​െൻറ് ആഭിമുഖ്യത്തിൽ 25ന് ബുധനൂർ പഞ്ചായത്തിലെ കടമ്പൂരിൽ കബഡി മത്സരം നടത്തും. 16 ടീമുകൾ പങ്കെടുക്കും. വൈകുന്നേരം മൂന്നിന് വെൺസെക് ചെയർമാൻ കോശി സാമുവേൽ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് അനിൽ പി. ശ്രീരംഗം അധ്യക്ഷത വഹിക്കും. സെക്രട്ടറി സുനിൽ വള്ളിയിൽ സമ്മാനദാനം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.