വിമാനത്താവളത്തിൽ മൂന്നര കിലോ കൊക്കൈനുമായി ആഫ്രിക്കൻ സ്വദേശി പിടിയിൽ

നെടുമ്പാശ്ശേരി: - കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ആഫ്രിക്കൻ സ്വദേശിയിൽ നിന്ന് മൂന്നര കിലോ കൊെക്കെൻ പിടികൂടി. ഞായറാഴ്ച രാത്രി ബംഗളൂരു വഴി ഗോവയിലേക്ക് ഇൻഡിഗോ വിമാനത്തിൽ പോകാനെത്തിയ അലക്സിറ്റയാൾഡോ ഫെർണാണ്ടസിനെയാണ് (30) പിടികൂടിയത്. രാവിലെ എമിറേറ്റ്സ് വിമാനത്തിൽ ഇയാൾ നെടുമ്പാശ്ശേരിയിൽ വന്നതാണ്. ശരീരത്തിൽ പൊതിഞ്ഞുകെട്ടിയാണ് മയക്കുമരുന്നു കൊണ്ടുവന്നത്. ഇയാളെ കേന്ദ്ര നാർകോട്ടിക് കൺട്രോൾ ബ്യൂറോ അധികൃതർ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.