മോഷ്​ടാക്കൾ അറസ്​റ്റിൽ

അമ്പലപ്പുഴ: കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന രണ്ട് പ്രധാന പ്രതികളെ െപാലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ സ്വദേശിയും ഇപ്പോൾ തിരുവനന്തപുരം ആറ്റിങ്ങലിൽ എടക്കാട് കോരാണിക്കടവിൽ സമീർ മൻസിലിൽ വാടകക്ക് താമസിക്കുന്ന ബിനു(37), സുഹൃത്ത് ചേർത്തല അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാർഡിൽ കളപ്പുരക്കൽ വിനീത് (26) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുമാസം മുമ്പ് മൈസൂരുവിൽനിന്ന് ശർക്കരയും കയറ്റി കായംകുളത്ത് ഇറക്കി തിരിച്ചുപോയ ലോറി പുന്നപ്ര ചന്ത ജങ്ഷനിൽ നിർത്തിയിട്ടിരുന്നപ്പോൾ ഉറങ്ങുകയായിരുന്ന ഡ്രൈവറിൽനിന്ന് ഒരു ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയാണ് ഇവർ. രണ്ട് വർഷം മുമ്പ് മാരാരിക്കുളം െപാലീസ് സ്റ്റേഷനിൽ സമാന സംഭവത്തി​െൻറ ചുവടുപിടിച്ച് നടത്തിയ അേന്വഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആറ്റിങ്ങലിൽനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൊരട്ടി, ചാലക്കുടി, തൃശൂർ, കൊല്ലം തുടങ്ങിയ നിരവധി െപാലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ആറ്റിങ്ങലിൽ ബിനു 50 ലക്ഷത്തിന് മുകളിൽ രൂപ െചലവഴിച്ച് പുതിയ വീട് നിർമാണം നടത്തുന്നുണ്ട്. പിക്അപ് വാനിൽ സഞ്ചരിച്ചാണ് മേഷണം നടത്തുന്നത്. മറ്റ് ആറ് വാഹനങ്ങളും ഇയാൾക്കുണ്ട്. പുന്നപ്ര എസ്.ഐ ശ്രീജിത്ത്, സിവിൽ െപാലീസ് ഓഫിസർമാരായ സിദ്ദീഖ്, വിനീത്, ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.