ജില്ല ടി.ബി എലിമിനേഷൻ ബോർഡ് രൂപവത്​കരിച്ചു

ആലപ്പുഴ: ജില്ല ടി.ബി എലിമിനേഷൻ ബോർഡ് രൂപവത്കരണയോഗം കലക്ടറേറ്റിൽ നടന്നു. കലക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, നഗരസഭ ചെയർമാൻ എന്നിവർ രക്ഷാധികാരികളായും കലക്ടർ ചെയർപേഴ്സനും ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം), ആരോഗ്യകേരളം ജില്ല േപ്രാഗ്രാം ഓഫിസർ എന്നിവർ വൈസ് ചെയർപേഴ്സൻമാരും ജില്ല ടി.ബി ഓഫിസർ കൺവീനറുമായ ബോർഡ് രൂപവത്കരിച്ചു. ജില്ലയിൽ ക്ഷയരോഗികളുടെ എണ്ണം പരമാവധി കുറക്കാനുള്ള പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചത്. ക്ഷയരോഗമുള്ളവരെ കണ്ടെത്തി ചികിത്സ നൽകും. രോഗം വരാൻ സാധ്യതയുള്ളവരെ മുൻകൂട്ടി കണ്ടെത്തി ഡാറ്റബേസ് തയാറാക്കും. പ്രവർത്തനത്തിന് വാർഡുതലത്തിൽ മുഴുവൻ കുടുംബങ്ങളെയും 200 കുടുംബങ്ങൾ അടങ്ങിയ ഓരോ സർവേ യൂനിറ്റായി തിരിച്ചു. ഓരോ യൂനിറ്റിലെയും വിവരം ശേഖരിക്കുന്നതിന് പരിശീലനം നേടിയ രണ്ട് സന്നദ്ധപ്രവർത്തകരെ നിയോഗിക്കും. ഗൃഹസന്ദർശനം നടത്തി ആരോഗ്യ ബോധവത്കരണം നടത്തും. ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാൻ കൂട്ടായ പ്രവർത്തനം ഉണ്ടാകണമെന്നും സ്വകാര്യമേഖലയിൽ ക്ഷയരോഗ ചികിത്സക്കെത്തുന്നവരുടെ വിവരങ്ങൾ അതത് സമയത്ത് റിപ്പോർട്ട് ചെയ്യണമെന്നും കലക്ടർ പറഞ്ഞു. ജില്ലയിൽ നടത്താൻ ഉദ്ദേശിക്കുന്ന ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾ സംബന്ധിച്ച് ഡബ്ല്യു.എച്ച്.ഒ കൺസൽട്ടൻറ് ഡോ. ഷിബു ബാലകൃഷ്ണൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. വസന്തദാസ്, ജില്ല ടി.ബി ഓഫിസർ ഡോ. അനു വർഗീസ് എന്നിവർ വിശദീകരിച്ചു. മെഗാ തൊഴിൽ മേള 25ന് ആലപ്പുഴ: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സ​െൻറർ നടത്തുന്ന മെഗാ തൊഴിൽ മേള 'ദിശ-2017' 25ന് പുന്നപ്ര കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മ​െൻറിൽ നടക്കും. മൂവായിരത്തി അഞ്ഞൂറിൽപരം തൊഴിലവസരങ്ങളാണ് മേളയിലുള്ളത്. ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചും പുന്നപ്ര സഹകരണ എൻജിനീയറിങ് കോളജും സംയുക്തമായി നടത്തുന്ന തൊഴിൽമേളയിൽ കേരളത്തിനകത്തും പുറത്തുമായി നാൽപത്തഞ്ചിലധികം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. തൊഴിൽ അന്വേഷകർക്കുമുന്നിൽ എണ്ണമറ്റ അവസരങ്ങൾ എത്തിച്ചുനൽകുക എന്നതാണ് ഉദ്ദേശ്യം. തൊഴിൽമേളയിൽ മാത്രം പങ്കെടുക്കേണ്ടവർക്ക് പ്രവേശനം സൗജന്യമായിരിക്കും. ഉദ്യോഗാർഥികൾ 25ന് രാവിലെ എട്ടിന് പുന്നപ്ര സഹകരണ എൻജിനീയറിങ് കോളജിൽ എത്തണം. ഓരോ ഉദ്യോഗാർഥിക്കും യോഗ്യതയുടെ അടിസ്ഥാനത്തിൽ നാല് തൊഴിൽദാതാക്കളുടെ അഭിമുഖത്തിൽ പങ്കെടുക്കാം. ഇതിന് ബയോഡാറ്റയുടെ നാല് പകർപ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ കരുതണം. പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുതൽ ബിരുദാനന്തര ബിരുദ ഉദ്യോഗാർഥികൾക്കുവരെ തൊഴിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. തൊഴിൽമേളയിൽ പങ്കെടുക്കുന്ന കമ്പനികളെക്കുറിച്ച് തൊഴിൽ മേളക്കുമുേമ്പ അറിയാൻ സാധിക്കും. അതിന് ക്യു.ആർ കോഡ് സംവിധാനം ഒരുക്കി. ഇത് ലഭിക്കാൻ പ്ലേ സ്റ്റോറിൽനിന്ന് ക്യു.ആർ സ്കാനർ എന്ന ആപ്ലിക്കേഷൻ ഡൗൺേലാഡ് ചെയ്യുക. അതിലേക്ക് ചിത്രത്തിൽ കാണുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ കമ്പിനികളെപറ്റിയും അവരുടെ ഒഴിവുകളെപ്പറ്റിയും വിവരം ലഭിക്കും. 18നും 40നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികളെയാണ് തൊഴിൽമേള ലക്ഷ്യമിടുന്നത്. ഫോൺ: 0477 2230624, 8078828780, 9061560069.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.