'രാവേ നിലാവേ' ലോഞ്ച്​​ ചെയ്തു

കൊച്ചി: സംഗീത സംവിധായകൻ ജെറി അമൽദേവ് ഇൗണം നൽകിയ മലയാള ആൽബം . എറണാകുളം പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിലാണ് ആൽബം ലോഞ്ച് ചെയ്തത്. സന്തോഷ് വർമ ഗാനരചന നിർവഹിച്ചിരിക്കുന്ന ആൽബത്തിൽ ടീജ പ്രിബു ജോൺ, കെ.കെ. നിഷാദ്, രമേശ് മുരളി, രാകേഷ് ബ്രഹ്മാനന്ദൻ എന്നിവർ ഗാനങ്ങളാലപിച്ചിരിക്കുന്നു. ഗണേശ് രാജ് സംവിധാനം െചയ്ത് നടൻ ശ്രീനിവാസൻ പ്രധാനവേഷത്തിലെത്തുന്ന ആൽബം ഒരു കലാകാര​െൻറ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളാണ് കാണിക്കുന്നതെന്ന് നിർമാതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് ആൽബം യുട്യൂബിലും റിലീസ് ചെയ്തു. ജെറി അമല്‍ദേവ്, പ്രീബു ജോണ്‍, ടീജ പ്രീബു ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.