ജനനി പദ്ധതി ശിലാസ്ഥാപനം

കൊച്ചി: സംസ്ഥാനത്തെ അസംഘടിത മേഖലയിലെ വരുമാനം കുറഞ്ഞ തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും മിതമായ നിരക്കില്‍ അപ്പാര്‍ട്‌മ​െൻറ് നൽകുന്ന പദ്ധതിയായ 'ജനനി'യുടെ പോഞ്ഞാശ്ശേരി സ്‌കീമി​െൻറ ശിലാസ്ഥാപനം തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ 20ന് രാവിലെ 10ന് പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരിയില്‍ നിര്‍വഹിക്കും. തൊഴില്‍ നൈപുണ്യം വകുപ്പിനു കീഴിലെ പൊതുമേഖല സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരള വഴിയാണ് പദ്ധതി നടപ്പാക്കുക. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷനും ഇന്നെസൻറ് എം.പി മുഖ്യാതിഥിയുമായിരിക്കും. ഭവനം ഫൗണ്ടേഷന്‍ ഡയറക്ടറും അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ടോം ജോസ്, ലേബര്‍ കമീഷണര്‍ കെ. ബിജു, ജില്ല കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല എന്നിവര്‍ പങ്കെടുക്കും. വെങ്ങോല പഞ്ചായത്തിലെ അറക്കപ്പടി വില്ലേജിലാണ് പൊഞ്ഞാശ്ശേരി സ്‌കീം നടപ്പാക്കുന്നത്. രണ്ട് ബെഡ്‌റൂമുകളോടു കൂടിയ 296 അപ്പാര്‍ട്‌മ​െൻറുകളാണ് അസംഘടിത മേഖലയിലെയും വരുമാനം കുറഞ്ഞ തൊഴിലാളികള്‍ക്കുമായി നിര്‍മിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.