കണ്ടാൽ ലളിതം; ആശയം ഗംഭീരം

കൊച്ചി: ഒരു ഇംഗ്ലീഷ് സിനിമയിൽ പാളം തെറ്റി െട്രയിൻ മറിയുന്ന ദൃശ്യം എം.എം. മിഷാലി​െൻറയും ശിവ്ജിത്ത് ജയകുമാറി​െൻറയും ചെറിയ മനസ്സിനെ ആഴത്തിൽ സ്പർശിച്ചു. സിനിമയെന്നു കണ്ട് തള്ളിക്കളയാൻ അവർ ഒരുക്കമായിരുന്നില്ല. ഇതേ കുറിച്ച പഠനമാണ് ജില്ല ശാസ്േത്രാത്സവത്തിൽ റെയിൽവെ സേഫ്റ്റി സിസ്റ്റമെന്ന വർക്കിങ് മോഡലി​െൻറ അവതരണത്തിലേക്ക് ഇവരെ നയിച്ചത്. റെയിൽ സുരക്ഷാ രംഗത്ത് ഉപയോഗപ്പെടുത്താവുന്ന മികച്ച ആശയത്തെ തങ്ങളുടേതായ രീതിയിൽ അവതരിപ്പിക്കുകയാണ് പറവൂർ എസ്.എൻ. എച്ച്.എസ്.എസിലെ ഇൗ പത്താം ക്ലാസ് വിദ്യാർഥികൾ. ട്രെയിൻ പാളം തെറ്റുന്നതി​െൻറ മുഖ്യ കാരണങ്ങളിലൊന്ന് പാളത്തിലെ വിള്ളലുകളാണെന്നു ഇരുവരും മനസ്സിലാക്കി. വിള്ളലുകൾക്ക് മീറ്ററുകൾക്കു മുന്നേ തന്നെ അപകടം സ്വയം കണ്ടെത്തി അലാറം മുഴക്കുകയും ട്രെയിൻ നിൽക്കുകയും ചെയ്യുന്ന സാേങ്കതിക വിദ്യയാണ് അവതരിപ്പിച്ചത്. ട്രെയിനിനു മുന്നിൽ ഘടിപ്പിച്ച ഉപകരണമാണ് പാളത്തിലെ വിള്ളൽ കണ്ടെത്താൻ സഹായിക്കുന്നത്. പാളത്തി​െൻറ ഒരു വശത്ത് സദാ സമയവും പ്രകാശിക്കുന്ന ബൾബും മറുവശത്ത് ലൈറ്റ് ഡിപ്പൻറൻറ് റെസിസ്റ്റർ (എൽ.ഡി.ആർ) എന്ന ഉപകരണവും വരുന്ന രീതിയിൽ ട്രെയിനി​െൻറ എൻജിനുമായി ഘടിപ്പിക്കുന്നു. വിള്ളൽ വരുന്ന ഭാഗത്തു പ്രകാശം വിള്ളലിലൂടെ മറുവശത്തെ എൽ.ഡി.ആറിൽ പതിക്കുമ്പോൾ ഇതിനോട് ചേർത്ത് ഘടിപ്പിച്ച അലാറംമുഴങ്ങുകയും എൻജിൻ ഒാഫ് ആവുകയും ചെയ്യുന്നതാണ് സാേങ്കതിക വിദ്യ. അടിയന്തര വാതിൽ വശങ്ങളിലായതിനാൽ പലപ്പോഴും മറിഞ്ഞ ട്രെയിനിൽനിന്ന് രക്ഷപ്പെടുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാൽ ട്രെയിനി​െൻറ മുകൾ ഭാഗത്ത് മറിയുന്നസമയത്തുതന്നെ സ്വയം തുറക്കുന്ന വാതിലെന്ന ആശയവും ഇവർ അവതരിപ്പിക്കുന്നു. ഷീറ്റ്, പ്ലൈവുഡ്, എൻ.പി.വി.സി, ഡി.സി ബാറ്ററി, മിനി മോേട്ടാർ തുടങ്ങിയ ലളിതമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഇവർ ഒട്ടും ലളിതമല്ലാത്തൊരു ആശയം അവതരിപ്പിച്ചത്. photo ദിലീപ് പുരക്കൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.