ഓർമപ്പെടുത്തലായി മാനേജ്െമൻറ് ഫെസ്​റ്റ്

മൂവാറ്റുപുഴ: വീട്ടുപകരണങ്ങളായ വട്ടിയും കൊട്ടയും ഉറിയും തൊപ്പിയും തവിയും കളിപ്പാട്ടങ്ങളുമെല്ലാം സ്വന്തം വീട്ടുമുറ്റത്തുതന്നെ നിർമിക്കപ്പെട്ടിരുെന്നന്ന ഓർമപ്പെടുത്തലായി നിർമല കോളജിലെ മാനേജ്‌മ​െൻറ് ഫെസ്റ്റ് മാറി. പഴയ തലമുറയുടെ കരവിരുതിൽ വിരിഞ്ഞ പാത്രങ്ങളും കളിക്കോപ്പുകളും വിദ്യാർഥികൾക്ക് കൗതകമായി. ഇതൊന്ന് പരീക്ഷിക്കാമെന്ന് കരുതിയവർക്ക് നിരാശയായിരുന്നു ഫലം. ശ്രമകരമായതിനാൽ നിർമാണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. മൂവാറ്റുപുഴ നിർമല കോളജിലെ മാനേജ്‌മ​െൻറ് പഠനവിഭാഗം, മൂവാറ്റുപുഴ നഗരസഭയിലെ വയോമിത്രം പദ്ധതിയുമായി സഹകരിച്ച് നടത്തിയ സ്‌നേഹസംഗമം പരിപാടിയിലാണ് പഴയ തലമുറയുടെ കരവിരുത് അവതരിപ്പിക്കപ്പെട്ടത്. തെങ്ങോലകൊണ്ടും കവുങ്ങിൻ പാളകൊണ്ടും എന്തെല്ലാം ഉപകരണങ്ങളും പാത്രങ്ങളും കളിക്കോപ്പുകളും ഉണ്ടാക്കാമെന്ന് പഴമക്കാർ കാണിച്ചുകൊടുത്തു. പല രൂപത്തിെല തൊപ്പികൾ, വെള്ളം കോരാൻ ഉപയോഗിച്ചിരുന്ന കിണറ്റുപാള, മോര് സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന കുപ്പിപ്പാള, വിശറികൾ, കാറ്റാടികൾ, പന്തുകൾ, വാച്ചുകൾ, കണ്ണാടികൾ, ചൂലുകൾ എന്നിവ നിമിഷനേരം കൊണ്ട് ഉണ്ടാക്കിയപ്പോൾ കേരളത്തി​െൻറ പൈതൃക സംസ്‌കാരത്തിലേക്കുള്ള എത്തിനോട്ടമായി മാറി. മുതിർന്നവർ ഗൃഹാതുരത്വം ഉണർത്തുന്ന പഴയകാല പാട്ടുകൾ പാടി. കോളജ് വിദ്യാർഥികളുടെ കലാപരിപാടികളുമുണ്ടായിരുന്നു. മൂവാറ്റുപുഴ നഗരസഭാധ്യക്ഷ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. എൺപതോളം മുതിർന്നവരുടെ ഇടയിലെ ഏറ്റവും പ്രായമുള്ള 80കാരനായ ചെട്ടിയാംകുടിയിൽ സി.പി. പൗലോസ് തിരി തെളിച്ചു. പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ബിനീഷ് കുമാർ, വൈസ് പ്രിൻസിപ്പൽ പ്രഫ. ജോസ് കാരികുന്നേൽ, ഫാ. ഫ്രാൻസിസ് കണ്ണാടൻ, ഫാ. എബ്രഹാം നിരവത്തിനാൽ, മാത്യു സ്റ്റീഫൻ, ദീപ്തി ജോസഫ് എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് തൊടുപുഴ ന്യൂമാൻ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. മാനുവൽ പിച്ചളക്കാട്ട് സമ്മാനദാനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.