ആവേശക്കടലായി കൊച്ചി

കൊച്ചി: അണ്ടർ 17 ലോകകപ്പി​െൻറ ആവേശം കെട്ടടങ്ങാത്ത മണ്ണിൽ ഇന്ത്യൻ ഫുട്ബാളി​െൻറ പെരുങ്കളിയാട്ടം. ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണ് കൊച്ചി നൽകിയത് അവിസ്മരണീയ തുടക്കം. ഫുട്ബാളിലേക്കായിരുന്നു കൊച്ചി വെള്ളിയാഴ്ച ഉണർന്നത്. രാവിലെ മുതൽ സ്റ്റേഡിയവും പരിസരവും സജീവമായിരുന്നു. കേരളത്തി​െൻറ നാനാഭാഗങ്ങളിൽ നിന്നുള്ളവർ സ്റ്റേഡിയത്തിലേക്കൊഴുകിയെത്തി. ജഴ്സി വിൽപനക്കാരും മുഖത്തെഴുത്തുകാരും ചേർന്നതോടെ നഗരം ആഘോഷത്തിമിർപ്പിലായി. ഒറ്റയ്ക്കും കൂട്ടമായും എത്തിയവർ പ്രവേശന കവാടം മുതൽ ചെണ്ടയും നാസിക് ഡോലും വുവുസേലയും കൈയടിയും പാട്ടുമൊക്കെയായി സ്റ്റേഡിയത്തിനകവും പുറവും ആവേശത്തി​െൻറ തിരമാലകളുയർത്തി. ബ്ലാസ്േറ്റഴ്സിനും സചിൻ ടെണ്ടുൽകറിനും ജയ് വിളിച്ചു. മുഖത്തും താടിയിലും തലയിലും മഞ്ഞനിറത്തിൽ ബ്ലാസ്റ്റേഴ്സ് പേരും ചിഹ്നവും എഴുതി. സ്റ്റേഡിയത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ചുതുടങ്ങിയപ്പോൾ എല്ലാവരും മഞ്ഞക്കുപ്പായത്തിൽ അകത്തെത്തി. ഉദ്ഘാടനച്ചടങ്ങിനൊപ്പം തുടങ്ങിയ ആരവം അവസാന വിസിൽ വരെ നീണ്ടു. വിജയാശംസ നേർന്ന് മമ്മൂട്ടി ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചപ്പോൾ തന്നെ ഗാലറി നിറഞ്ഞു. മഞ്ഞക്കുപ്പായക്കാർ ആയിരുന്നു ഭുരിഭാഗവും. സൽമാൻ ഖാനും കത്രീന കൈഫും നേതൃത്വം നൽകിയ ഉദ്ഘാടന ചടങ്ങിലേക്ക് മാച്ച് ബോളുമായെത്തിയത് മലയാളത്തി​െൻറ മെഗാതാരം മമ്മൂട്ടി. ഐ.എസ്.എല്ലിന് ആശംസകളറിയിച്ച മമ്മൂട്ടി ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം മറച്ചുവെച്ചില്ല. കഴിഞ്ഞ സീസണിൽ കൈവിട്ട കിരീടം ഇത്തവണ ബ്ലാസ്റ്റേഴ്സ് നേടുമെന്ന് താരത്തിന് ഉറപ്പ്. അതിന് കേരളത്തി​െൻറ മുഴുവൻ പിന്തുണയുമുണ്ടാകുമെന്ന് ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും സചിൻ ടെണ്ടുൽകർക്കും മമ്മൂട്ടി വാക്ക് നൽകിയപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് ഗാലറി അത് സ്വീകരിച്ചത്. മലബാറി​െൻറ ആവേശം കേരളത്തി​െൻറ ചുണക്കുട്ടികൾ കൊൽക്കൊത്തയോട് കൊമ്പുകോർക്കുമ്പോൾ ആവേശം പകരാനെത്തിയവരിൽ ഏെറയും മലബാറുകാർ. രാവിലെതന്നെ ചെറുതും വലുതുമായ വാഹനങ്ങളിൽ അവർ കൊച്ചിയിലെത്തി. വാഹനത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ചിത്രങ്ങളും എഴുത്തുകളും. പുറത്തിറങ്ങിയവർക്കെല്ലാം ഒരേ വേഷം. ബ്ലാസ്റ്റേഴ്സി​െൻറ ജേഴ്സി, തലയിലും കൈയിലും മഞ്ഞ ബാൻഡുകൾ... താളമേളങ്ങളോടെയായിരുന്നു അവരുടെ ആഘോഷം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.