സഹകരണ പ്രസ്ഥാനങ്ങൾ മറ്റുസംസ്ഥാനങ്ങൾക്ക് മാതൃക --^കെ.വി. തോമസ് എം.പി

സഹകരണ പ്രസ്ഥാനങ്ങൾ മറ്റുസംസ്ഥാനങ്ങൾക്ക് മാതൃക ---കെ.വി. തോമസ് എം.പി മട്ടാഞ്ചേരി: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങൾ മറ്റുസംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് കെ.വി. തോമസ് എം.പി. അഖിലേന്ത്യ സഹകരണ വാരാഘോഷം കൊച്ചി താലൂക്കുതല സമ്മേളനം ഫോർട്ട്കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനം കേരളത്തി​െൻറ മാത്രം പ്രത്യേകതയാണ്. മറ്റുസംസ്ഥാനങ്ങളിൽ സഹകരണ പ്രസ്ഥാനങ്ങൾ ഉണ്ടെങ്കിലും അത് തൊഴിൽ മേഖലകളിൽ മാത്രമാണ് കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ മേയർ കെ.ജെ. സോഹൻ അധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ, ആർ. നവീൻ കുമാർ, മയ്യാറ്റിൽ സത്യൻ, ജോൺ റിബല്ലോ, ടി.കെ. വത്സൻ, എ.സി. ക്ലാരൻസ്, സി.എ. ജോഷി, എൻ.സി. മോഹനൻ, ടി.പി. ശിവദാസ്, പി.വി. അനിയൻ, അസി. രജിസ്ട്രാർ ആർ. ജ്യോതിപ്രസാദ്, പി.എ. ബോസ് എന്നിവർ സംസാരിച്ചു. ഏരിയ സമ്മേളന പ്രമേയം തൃപ്പൂണിത്തുറ: മരട്,തൃപ്പൂണിത്തുറ നഗരസഭകളിലെ കൃഷിയോഗ്യമായ തരിശുനിലങ്ങളിൽ മുഴുവൻ നെൽകൃഷി ആരംഭിക്കുവാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്ന് സി.പി.എം തൃപ്പൂണിത്തുറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ തെക്കുംഭാഗം, മരട് വളന്തകാട് എന്നിവിടങ്ങളിലായി നൂറുകണക്കിന് ഏക്കർ പൊക്കാളി കൃഷി നിലങ്ങൾ വർഷങ്ങളായി തരിശുകിടക്കുകയാണ്. തെക്കുംഭാഗം കല്ലുെവച്ച കാട്ടിൽ നഗരസഭയുടെ സഹായത്തോടെ പാടശേഖര സമിതി നടത്തിയ നെൽകൃഷി വൻ വിജയമായിരുന്നു. ഈ മാതൃകയിൽ തരിശുകിടക്കുന്ന മുഴുവൻ പാടശേഖരങ്ങളെയും കൃഷിയിലേക്ക് തിരിച്ചു കൊണ്ടുവന്ന് സംസ്ഥാന സർക്കാറി​െൻറ ഹരിതകേരളം പദ്ധതി വിജയിപ്പിക്കാൻ രംഗത്തുവരണമെന്നും ഏരിയ കമ്മിറ്റി അംഗം കെ.കെ. പ്രദീപൻ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. മരട് വളന്തകാട് ദ്വീപ് നിവാസികളുടെ വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരം കാണുക, പാലവും റോഡും യാഥാർഥ്യമാക്കുക, മലിനീകരണം നേരിടുന്ന കൊച്ചി റിഫൈനറിയുടെ അനുബന്ധ പ്രദേശങ്ങൾ കമ്പനി ഏറ്റെടുക്കുക, റിഫൈനറിയുടെ കോക്കി​െൻറ ഭീഷണി ആശങ്ക ഒഴിവാക്കുക, എച്ച്.ഒ.സി കമ്പനിയെ പൊതുമേഖലയിൽ സംരക്ഷിക്കുക, ഫാക്ട് കാമ്പസിലെ എഫ്.ആർ.ബി.എല്ലിനെ സംരക്ഷിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി. പി. വാസുദേവൻ ഏരിയ സെക്രട്ടറി തൃപ്പൂണിത്തുറ: സി.പി.എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറിയായി പി. വാസുദേവനെ തെരഞ്ഞെടുത്തു. സമ്മേളനത്തി​െൻറ രണ്ടാം ദിവസമായ വെള്ളിയാഴ്ച പൊതുചർച്ചക്കും മറുപടിക്കും ശേഷമായിരുന്നു പുതിയ കമ്മിറ്റിെയയും സെക്രട്ടറിെയയും ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ചന്ദ്രൻ പിള്ള, എം. സ്വരാജ് എം.എൽ.എ ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ എം.സി. സുരേന്ദ്രൻ, ജോൺ ഫെർണാണ്ടസ് എം.എൽ.എ, പി. പത്രോസ് എന്നിവർ സംസാരിച്ചു. കെ.കെ. മോഹനൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.