യുവതിയെ ഭർത്താവ് തലക്കടിച്ച് കൊലപ്പെടുത്തി

പെരുമ്പാവൂർ: . കുറുപ്പംപടി തുരുത്തി നാലുകണ്ടത്തിൽ വീട്ടിൽ ലേഖയാണ് (33) ഭർത്താവ് ശിവദാസി​െൻറ(39) അടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 ഓടെ തുരുത്തിയിലെ ലേഖയുടെ വീട്ടിലാണ് സംഭവം. കൊലപാതകത്തിനുശേഷം രണ്ടര വയസ്സുള്ള മകളുമായി രക്ഷപ്പെടാൻ ശ്രമിച്ച ശിവദാസിനെ പെരുമ്പാവൂർ- ആലുവ റോഡിലെ പോഞ്ഞാശ്ശേരി പട്ടിപ്പാറയിൽ െവച്ച് പൊലീസ് പിടികൂടി. മൂത്തമകനായ അഭിനവിനെ ലേഖയും ശിവദാസും ഇളയമകളായ കീർത്തിയും ചേർന്ന് വ്യാഴാഴ്ച തുരുത്തി പട്ടം സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തശേഷം മടങ്ങിവന്നതോടെയാണ് കലഹം തുടങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. ശിവദാസ് മദ്യപിച്ചെത്തുന്ന ദിവസങ്ങളിൽ വഴക്ക് പതിവായതിനാൽ അയൽവാസികൾ ശ്രദ്ധിച്ചില്ല. കുറച്ച് സമയത്തിനുശേഷം അടുത്തവീട്ടിലെത്തിയ ശിവദാസ് ഭാര്യയെ കൊലപ്പെടുത്തിയവിവരം അറിയിച്ചശേഷം മകളുമായി കടന്നുകളയുകയായിരുന്നു. കാസ്റ്റ് അയൺ അടുപ്പുകൊണ്ടാണ് ശിവദാസ് ലേഖയുടെ തലക്കടിച്ചത്. ലേഖ ഒാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിറകെ എത്തിയ ശിവദാസ് വീണ്ടും തലയിൽ അടിച്ചു. മുറ്റത്ത് വീണ ലേഖ തൽക്ഷണം മരിച്ചു. കെട്ടിട നിർമാണ തൊഴിലാളിയായ ശിവദാസ് കൊടകര സ്വദേശിയാണ്. ജോലിക്ക് അനുസരിച്ച് വിവിധ സ്ഥലങ്ങളിൽ വാടകക്ക് താമസിക്കുകയായിരുന്നു. ശിവദാസിന് വീടില്ലാത്തതിനാൽ വാടകക്ക് താമസിച്ചുവരുകയായിരുന്നു. കുറച്ചുനാളായി കണ്ണൂരിൽ വാടകക്ക് താമസിക്കുകയായിരുന്ന ഇവർ രണ്ടാഴ്ചമുമ്പാണ് തുരുത്തിയിലെ ലേഖയുടെ വീട്ടിലെത്തിയത്. കണ്ണൂരിൽ െവച്ച് ഭർത്താവുമായി കലഹിച്ച ലേഖ കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് പോരുകയായിരുന്നു. ലേഖയുെട പിതാവ് നേരത്തേ മരിച്ചു. വൃദ്ധയായ അമ്മ തനിച്ചാണ് തുരുത്തിയിലെ വീട്ടിൽ താമസിച്ചിരുന്നത്. രണ്ടാഴ്ച മുമ്പാണ് ശിവദാസ് ഇവിടേക്കെത്തിയത്. ഇവിടെയും കലഹം പതിവായിരുന്നു. ഇതോടെ നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് പലപ്പോഴും ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തി. രണ്ട് ദിവസംമുമ്പ് ഒത്തുതീർപ്പുചർച്ചയിൽ പ്രശ്നങ്ങൾ ഇല്ലാതെ ഒരുമിച്ചുജീവിക്കും എന്ന് ഇരുവരും ഉറപ്പുനൽകിയിരുന്നു. ഇതുപ്രകാരം ഇവിടെ സ്ഥിരതാമസമാക്കാനാണ് മകനെ സ്കൂളിൽ ചേർത്തത്. കുറുപ്പംപടി പൊലീസ് രാത്രിയിലും ശിവദാസിനെ ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.