എഫ്​.സി.​െഎ ഗോഡൗണിലെ ഭക്ഷ്യോൽപന്ന തിരിമറി; ഒരാൾ സി.ബി.​െഎ പിടിയിൽ

കൊച്ചി: 38 ലക്ഷം രൂപയുടെ ഭക്ഷ്യോല്‍പന്നങ്ങള്‍ കരിഞ്ചന്തയില്‍ വിറ്റ കേസിൽ ഒരാൾ അറസ്റ്റിൽ. സ്വകാര്യ ഇടപാടുകാർക്ക് ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ചുെകാടുത്തിരുന്ന ലോറി ഡ്രൈവർ കൊയിലാണ്ടി സ്വദേശി അനീഷ് ബാബുവിനെയാണ് സി.ബി.െഎ അറസ്റ്റ് ചെയ്തത്. പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി ആറു ദിവസത്തേക്ക് സി.ബി.െഎ കസ്റ്റഡിയിൽ വിട്ടു. ഭക്ഷ്യോൽപന്നങ്ങൾ മറിച്ചുവിൽക്കാൻ കൂട്ടുനിന്നതിന് 70,000 രൂപ അനീഷ് ബാബുവിന് കമീഷൻ കിട്ടിയതായി സ്ഥിരീകരിച്ചതായി സി.ബി.െഎ അറിയിച്ചു. കഴിഞ്ഞ മാസം ആദ്യമാണ് സി.ബി.െഎ ഭക്ഷ്യോൽപന്ന തിരിമറിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തത്. ഇടപാടിൽ കൃത്രിമം കണ്ടെത്തിയതിനെത്തുടർന്ന് എഫ്.സി.ഐ വയനാട് മീനങ്ങാടി ഡിപ്പോ മാനേജര്‍ രാമകൃഷ്ണന്‍, അസി.മാനേജര്‍ പി.ഗിരീശന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. സ്വകാര്യ ലാഭത്തിനായി ഇരുവരും ഗൂഢാലോചന നടത്തി എഫ്.സി.ഐ ഗോഡൗണിലെ ഉല്‍പന്നങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നുവെന്നാണ് സി.ബി.െഎ ആരോപണം. 2017 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ ഇരുവരും ചേര്‍ന്ന് അരിയും ഗോതമ്പും ഉള്‍പ്പെടുന്ന 38,79,681 രൂപ വില വരുന്ന 2,399 ചാക്ക് ഭക്ഷ്യവസ്തുക്കള്‍ കരിഞ്ചന്തയില്‍ മറിച്ച് വിറ്റു സാമ്പത്തിക നേട്ടമുണ്ടാക്കിയത്രെ. അനീഷ് ബാബുവിെന ചോദ്യം ചെയ്യുന്നതിലൂടെ സ്വകാര്യ ഏജൻസികളെക്കുറിച്ചും ഉദ്യോഗസ്ഥർക്ക് കൈമാറ്റത്തിലുള്ള പങ്കും സംബന്ധിച്ച് വിവരം ലഭിക്കുമെന്നാണ് സി.ബി.െഎ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.