താമരച്ചാൽ കിറ്റക്സ്​ കമ്പനി ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് ഹൈകോടതി

കിഴക്കമ്പലം: താമരച്ചാലിലെ കിറ്റക്സ് കമ്പനിയുടെ ഉടമസ്ഥതയിലെ ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് ഹൈകോടതി ഉത്തരവിട്ടു. നേരത്തേ താമരച്ചാൽ പാടശേഖരം നികത്തുന്നതിനെതിരെ കലക്ടർ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ഇതിനെതിരെ കിറ്റക്സ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ആർ.ഡി.ഒ കാർഷികേതര ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാൻ അനുവദിച്ച ഉത്തരവിൽ കലക്ടർ നൽകിയ സ്റ്റോപ് മെമ്മോ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. 2015ൽ മൂവാറ്റുപുഴ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം ഈ വസ്തു കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നതാണ്. നേരത്തേ നികത്തിയ ഭൂമിയുടെ പേരുപറഞ്ഞ് മനഃപൂർവം േദ്രാഹിക്കുന്നതിനുവേണ്ടിയാണ് കേസ് നൽകിയതെന്നും ട്വൻറി 20 ചീഫ് കോഒാഡിനേറ്റർ സാബു എം. ജേക്കബ് പറഞ്ഞു. പഞ്ചായത്തി​െൻറ അഭ്യർഥന പ്രകാരം റോഡ് വികസനത്തി​െൻറ ഭാഗമായ കല്ല്, മണ്ണ് അവശിഷ്ടങ്ങൾ ഭൂമിയിൽ തള്ളാൻ കമ്പനി പഞ്ചായത്തിന് അനുമതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.