വാതിലില്ലാത്ത ബസുകൾ ഡിസംബർ ഒന്നുമുതൽ നടപടി

കൊച്ചി: ജില്ലയിൽ വാതിൽ ഘടിപ്പിക്കാതെ ഒാടുന്ന ബസുകൾെക്കതിരെ മോേട്ടാർ വാഹന വകുപ്പ് നടപടിക്കൊരുങ്ങുന്നു. ഡിസംബർ ഒന്നുമുതൽ വാതിലില്ലാതെ സർവിസ് നടത്താൻ അനുവദിക്കില്ല. വാതിലുകൾ ഘടിപ്പിച്ച ബസുകൾക്കുമാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകൂ. ബസുകൾക്ക് വാതിൽ ഘടിപ്പിക്കാൻ ഒരുമാസത്തെ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടിയിലേക്ക് നീങ്ങാതിരുന്നത്. ഡിസംബർ മുതൽ വാതിലില്ലാത്ത വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എറണാകുളം ആർ.ടി.ഒ റെജി പി. വർഗീസ് പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ സിറ്റി-ടൗണ്‍ ബസുകള്‍ക്കും വാതില്‍ നിര്‍ബന്ധമാക്കി കേരള മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത ഗതാഗത വകുപ്പി​െൻറ തീരുമാനം ചോദ്യം ചെയ്ത് പ്രൈവറ്റ് ബസുടമകള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കോടതി സ്റ്റേ അനുവദിച്ചില്ല. 2016 ജൂൈല ഒന്നിന് ശേഷം വാതില്‍ ഇല്ലാതെ ഓടുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നായിരുന്നു ഗതാഗത വകുപ്പി​െൻറ ഉത്തരവ്. കൂടുതല്‍ ജീവനക്കാരെ ജോലിക്ക് എടുക്കേണ്ടി വരുമെന്നതിനാൽ വാതിലുകള്‍ സ്ഥാപിക്കുന്നത് സാമ്പത്തിക നഷ്ടം വരുത്തുമെന്ന നിലപാടാണ് ബസുടമകൾക്ക്‍. ജില്ലയിൽ സര്‍വിസ് നടത്തുന്ന 700 സിറ്റി ബസുകളിൽ ഭൂരിഭാഗവും വാതിലുകള്‍ ഇല്ലാതെയാണ് ഒാടുന്നത്. വാതിൽ ഫിറ്റ്നസ് ലഭിക്കുംവരെ പുതുതായി പെര്‍മിറ്റ് ലഭിച്ച വാഹനങ്ങളിൽ പലതും ഡ്രൈവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന ന്യൂമാറ്റിക് വാതിലുമായാണ് പുറത്തിറങ്ങുന്നത്. ബസ് നിർത്തിയാൽ മാത്രമേ ഡ്രൈവർക്ക് ഡോർ തുറക്കാനുള്ള ബട്ടണമർത്താനാകൂ എന്നതിനാൽ ഇത് വളരെ സുരക്ഷിതത്വം നൽകുമെന്നതിനാൽ പുതുതായി ഇറങ്ങുന്ന ബസുകളിൽ ഇത്തരം വാതിലുകൾ നിർബന്ധമാക്കണമെന്ന അഭിപ്രായം രണ്ടുവർഷം മുമ്പ് എറണാകുളം റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി പരിഗണിച്ചിരുന്നു. എന്നാൽ, ആദ്യത്തെ ഒന്നോ രണ്ടോ ദിവസം വാതിൽ അടയുകയും തുറക്കുകയുമൊക്കെ ചെയ്യുമെങ്കിലും പിന്നീടങ്ങോട്ട് തുറന്നുതന്നെ കിടക്കുന്നതായാണ് കാണാറ്. ബസ് പൂർണമായി നിർത്തുന്നതിനുമുേമ്പ തുറന്ന വാതിലിലൂടെ യാത്രക്കാരെ ഇറക്കുകയും സ്റ്റോപ്പില്ലാത്ത സ്ഥലത്തുനിന്ന് പതിയെ ഒാടിക്കൊണ്ടിരിക്കുമ്പോഴും യാത്രക്കാരെ കയറ്റുകയും ചെയ്യുന്നത് പതിവാണ്. വാതിലുകൾ ഘടിപ്പിച്ച് ഫിറ്റ്നസ് നേടുകയും പിന്നീട് വാതിലുകൾ അഴിച്ചുവെക്കുകയോ ബസിനോടുചേർത്ത് കെട്ടിയിടുകയോ ചെയ്താണ് പല ബസുകളും ഒാടുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ഒക്ടോബർ 11ന് ആലുവ യു.സി കോളജിലെ വിദ്യാർഥിനിക്ക് വാതിലില്ലാത്ത ബസിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റിരുന്നു. രാവിലെയും വൈകീട്ടും ബസുകളിൽ ഉദ്യോഗസ്ഥരുടെയും വിദ്യാര്‍ഥികളുടെയും തിരക്ക് ഉണ്ടാവാറുണ്ട്. പല സ്ഥലങ്ങളിലും ആളുകള്‍ വാതിലിനരികിൽ തിക്കിത്തിരക്കിയാണ് യാത്ര ചെയ്യാറ്. സംസ്ഥാനതലത്തിലും നടപടി വാതിലുകളില്ലാതെ സർവിസ് നടത്തുന്ന ബസുകൾക്കെതിരെ നടപടി കൈക്കൊള്ളാൻ ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്. 2016 ജൂലൈ ഒന്നുമുതൽ സിറ്റി സർവിസ് അടക്കം എല്ലാ സ്റ്റേജ് കാരേജ് വാഹനങ്ങൾക്കും വാതിൽ നിർബന്ധമാക്കിയിട്ടുണ്ടെന്നും അതിനാൽ ഇത്തരം വാഹനങ്ങളിൽ ചട്ടപ്രകാരം വാതിലുകൾ ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് ഉത്തരവിൽ പറയുന്നത്. ട്രാൻസ്പോർട്ട് കമീഷണർക്കുവേണ്ടി സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറാണ് കഴിഞ്ഞ ഒക്ടോബർ 27ന് ഉത്തരവിറക്കിയത്. ഇതി​െൻറ പകർപ്പ് സംസ്ഥാനത്തെ മുഴുവൻ ഡെപ്യൂട്ടി കമീഷണർമാർക്കും ആർ.ടി.ഒമാർക്കും ജോയൻറ് ആർ.ടി.ഒമാർക്കും നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.