എൽ.ഡി.എഫിനെ അസ്ഥിരപ്പെടുത്താൻ നീക്കം ^ടി.പി. പീതാംബരൻ

എൽ.ഡി.എഫിനെ അസ്ഥിരപ്പെടുത്താൻ നീക്കം -ടി.പി. പീതാംബരൻ കൊച്ചി: തോമസ് ചാണ്ടിക്കെതിരായ നീക്കങ്ങൾ സംസ്ഥാനത്ത് എൽ.ഡി.എഫിനെ അസ്ഥിരപ്പെടുത്തുവാനുദ്ദേശിച്ചുള്ളതെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ. ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനയുന്നത് ഇടതുപക്ഷ മുന്നണിയെ തകര്‍ക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഹൈകോടതി ജങ്ഷനില്‍ നടന്ന ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയത വിതച്ച് കേരളത്തെ ഒറ്റപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്കെതിരെ സര്‍ക്കാറിനും മുന്നണിക്കുമൊപ്പം നിൽക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. സര്‍ക്കാറിനെതിരെ പടയൊരുക്കം നടത്തുന്ന കോണ്‍ഗ്രസ് ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞ് സര്‍ക്കാറി​െൻറ പ്രവര്‍ത്തനങ്ങള്‍ക്ക് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിക്കുന്ന കാലം വിദൂരമല്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പന്‍ സംസാരിച്ചു. bk9 ആശങ്ക ഒഴിയാതെ... എറണാകുളം എൻ.സി.പി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ നേതാക്കളായ മാണി സി. കാപ്പൻ, ടി.പി. പീതാംബരൻ, മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.