സി.പി.എം തൃപ്പൂണിത്തുറ ഏരിയ സമ്മേളനം

തൃപ്പൂണിത്തുറ: 15 മുതൽ 18 വരെ തെക്കുംഭാഗം ചൂരക്കാട് നടത്തും. സമ്മേളനസ്ഥലത്ത് ഉയർത്താനുള്ള പതാക ഇരുമ്പനം മനക്കപ്പടിയിൽനിന്നും കൊടിമരം നെട്ടൂർ സൗത്തിൽനിന്നും, കപ്പി, -കയർ എന്നിവ എരൂർ കോഴിവെട്ടും വെളിയിൽനിന്നും ജാഥയായി ബുധനാഴ്ച സമ്മേളന സ്ഥലത്തെത്തിക്കും.16, 17 തീയതികളിൽ പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതുമുതൽ പ്രതിനിധി സമ്മേളനം നടക്കും. കെ. ചന്ദ്രൻ പിള്ള, സി.എൻ. മോഹനൻ, എം. സ്വരാജ് എം.എൽ.എ എന്നിവർ പങ്കെടുക്കും. 18ന് വൈകീട്ട് അഞ്ചിന് പുതിയകാവിൽനിന്ന് റെഡ് വളൻറിയർ മാർച്ച്, പ്രകടനം എന്നിവയും കിണർ സ്റ്റോപ്പിന് സമീപം പി.കെ. കേശവൻ നഗറിൽ പൊതുസമ്മേളനവും നടക്കും. കെ. ചന്ദ്രൻ പിള്ള, എം. സ്വരാജ്, എം.സി. സുരേന്ദ്രൻ, ജോൺ ഫെർണാണ്ടസ് എന്നിവർ സംസാരിക്കും. തുടർന്ന് തോപ്പിൽ ആേൻറാ നയിക്കുന്ന ഗാനമേള അരങ്ങേറും. ശിശുദിനാഘോഷം നടന്നു ചോറ്റാനിക്കര: മെഡിക്കൽ റിലീഫ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രി ഹാളിൽ ശിശുദിനാഘോഷം നടന്നു. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇരുന്നൂറിൽപരം കുട്ടികൾ സൗജന്യ ആരോഗ്യ പരിശോധനക്കും ആഘോഷത്തിൽ പങ്കുചേരാനുമായി എത്തി. ഡോക്ടർമാരായ അലക്സ്, മാധവ കൈമൾ, കെ.കെ. തങ്കി, രാധാദേവി, വേണുഗോപാൽ, പോൾ ചാലി, സോണിയ ജനറ്റ് രാജൻ എന്നിവർ നേതൃത്വം നൽകി. ആശുപത്രി വൈസ് പ്രസിഡൻറ് പി.വി. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. റീസ് പുത്തൻവീട്ടിൽ, ചന്ദ്രൻ എളേച്ചിൽ, കെ.വി. പൈലി, പി. ചാക്കോ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.