വിമാനയാത്ര ഇനി ഡിജി യാത്ര

നെടുമ്പാശ്ശേരി: വിമാനയാത്ര ഡിജി യാത്രയാക്കാൻ വ്യോമയാന മന്ത്രാലയം നടപടി തുടങ്ങി. ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ ആധാരമാക്കിയായിരിക്കും ഇത് സജ്ജമാക്കുക. ഹാൻഡ്ബാഗേജുകൾ സ്റ്റാമ്പ് ചെയ്യുന്നത് ഒഴിവാക്കിയത് വിജയമാണെന്ന് കണ്ടെത്തിയതിെനത്തുടർന്നാണ് വിമാനത്താവളവുമായി ബന്ധപ്പെട്ട പരിശോധനകളുടെ സമയം കുറക്കാൻ ഡിജി യാത്ര നടപ്പാക്കുന്നത്. ഡിജി യാത്ര ഏതുവിധത്തിൽ നടപ്പിൽവരുത്തണമെന്ന് പഠിക്കാൻ വിമാനക്കമ്പനികളുടെയും വിമാനത്താവളക്കമ്പനികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേകസമിതി രൂപവത്കരിച്ചിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ഗുരുപ്രസാദ് മോഹപത്രയാണ് ചെയർമാൻ. ബംഗളൂരു, അഹ്മദാബാദ്, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ ബയോമെട്രിക് ബോർഡിങ്ങും ഡിബോർഡിങ്ങും നടക്കുന്നുണ്ട്. അതിനാൽ എല്ലാ വിമാനത്താവളത്തിലും ഇത് സാധ്യമാക്കാനാവുമെന്നാണ് വിലയിരുത്തൽ. ആധാർ കാർഡില്ലാത്തവരുടെ യാത്ര തടസ്സമാകാതിരിക്കാൻ അവർക്ക് നിലവിെല നടപടിയനുസരിച്ച പരിശോധനകൾ തുടരുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.