കേരളത്തിലെ സർക്കാർ ഓഫിസുകളെ പാർട്ടി ഗ്രാമമാക്കാൻ ശ്രമം ^പി.കെ. കൃഷ്ണദാസ്

കേരളത്തിലെ സർക്കാർ ഓഫിസുകളെ പാർട്ടി ഗ്രാമമാക്കാൻ ശ്രമം -പി.കെ. കൃഷ്ണദാസ് ആലപ്പുഴ: കേരളത്തിലെ സർക്കാർ ഓഫിസുകളെ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾക്ക് സമാനമായി മാറ്റാനാണ് സി.പി.എമ്മും അവരുടെ സർവിസ് സംഘടനകളും ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച സുഹൃദ്സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് പി. സനൽകുമാർ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ രാജ്യ കർമചാരി മഹാസംഘ് അഖിലേന്ത്യ ഉപാധ്യക്ഷൻ സി. സുരേഷ് കുമാർ, ബി.എം.എസ് ജില്ല പ്രസിഡൻറ് ബി. രാജശേഖരൻ, ബി. ജയപ്രകാശ്, പി. പ്രഭാകരൻ നായർ, സജീവ് തങ്കപ്പൻ, കെ.ആർ. മോഹനൻ നായർ, പി.കെ. രമേശ് കുമാർ, ജി.എൻ. രാംപ്രകാശ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ബി.എം.എസ് സംസ്ഥാന സെക്രട്ടറി സി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: പി. സുനിൽ കുമാർ (പ്രസി.), എം.കെ. അരവിന്ദൻ, പി. പീതാംബരൻ, എം.ടി. മധുസുദനൻ, കെ.ടി. സുകുമാരൻ, ഡി. ബാബുപിള്ള (വൈ. പ്രസി.), എസ്.കെ. ജയകുമാർ (ജന. സെക്ര.), ആർ. ശ്രീകുമാർ, ടി.എൻ. രമേശ്, ഡി. ബാബുരാജ്, പി.കെ. വിനയകുമാർ (സെക്ര.), ടി. ദേവാനന്ദൻ, എ. പ്രകാശ്, കെ.എം. രാജീവ്, കെ. കൃഷ്ണൻ, വി.ആർ. സുജാത (ജോ. സെക്ര.), എം.ആർ. അജിത് കുമാർ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.